| Monday, 20th May 2013, 3:48 pm

ശ്രീശാന്തിനൊപ്പമുണ്ടായിരുന്ന നടി താനല്ല: ക്രാന്തി റെക്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]മുംബൈ: വാതുവെയ്പ്പില്‍ അറസ്റ്റിലായ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ കൂടെയുണ്ടായിരുന്ന നടി താനല്ലെന്ന് മറാഠി നടി ക്രാന്തി റെക്ടര്‍. അറസ്റ്റിലാകുമ്പോള്‍ ശ്രീശാന്തിനൊപ്പം ഒരു മറാഠി നടിയുണ്ടായിരുന്നതായി ദല്‍ഹി പോലീസ് വെളിപ്പെടുത്തിയിരുന്നു.

ഈ നടി ക്രാന്തി റെക്ടറാണെന്ന പ്രചരണം ഉണ്ടായതോടെയാണ് വിശദീകരണവുമായി ക്രാന്തി തന്നെ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ 10 ദിവസമായി താന്‍ കൊങ്കണില്‍ ഷൂട്ടിങ്ങിലായിരുന്നുവെന്നും തനിക്ക് ശ്രീശാന്തിനെ അറിയില്ലന്നും നടി അറിയിച്ചു.[]

ക്രിക്കറ്റിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ല. വാതുവെപ്പ് എന്താണെന്ന് പോലും അറിയില്ല. തനിക്കെതിരെ പ്രചരണം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ക്രാന്തി അറിയിച്ചു.

അതേസമയം, ശ്രീശാന്തിന് ഒപ്പമുണ്ടെന്ന് പറയപ്പെടുന്ന സ്ത്രീകളെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ മറ്റൊരു പ്രതി അജിത് ചാന്തിലയുടെ ബന്ധുവീട്ടില്‍ നിന്നും 20 ലക്ഷം രൂപ കണ്ടെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more