| Tuesday, 21st May 2013, 10:37 pm

വാതുവെപ്പ് കേസില്‍ താന്‍ നിരപരാധി, കുറ്റം നിഷേധിക്കുന്നു: ശ്രീശാന്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ താന്‍ നിരപരാധിയാണെന്നും, കുറ്റം ചെയ്തിട്ടില്ലെന്നും ശ്രീശാന്ത്.

വാതുവെപ്പില്‍ താന്‍ പങ്കാളിയായിട്ടില്ല, ജീവിതത്തിലെ കടുത്ത ഘട്ടത്തിലൂടെയാണ് താനിപ്പോള്‍ കടന്ന് പോകുന്നതെന്നും ശ്രീശാന്ത് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ശ്രീശാന്തിന്റെ  അഭിഭാഷക റബേക്കാ ജോണ്‍ വഴിയാണ് ശ്രീശാന്ത് വാര്‍ത്താക്കുറിപ്പ് പുറത്ത് വിട്ടത്.[]

തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കാനാവുമെന്ന് വിശ്വാസം പ്രകടിപ്പിച്ച  ശ്രീശാന്ത്, ക്രിക്കറ്റിനെ മാന്യമായ രീതിയിലും യതാര്‍ത്ഥ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടുമാണ് താന്‍ സ്വീകരിച്ചിരുന്നതെന്നും വ്യക്തമാക്കി.

ഇതിനിടെ  ശ്രീശാന്തിനെ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ അവരുടെ മാര്‍ക്കറ്റിങ് വിഭാഗത്തിന്റെ അസിസ്റ്റന്റ് മാനേജര്‍ സ്ഥാനത്ത് നിന്ന് സസ്‌പെന്റ് ചെയ്തു.

വഞ്ചനാക്കുറ്റത്തിന് അറസ്റ്റിലായ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുന്ന സര്‍വീസ് ചട്ടമനുസരിച്ചാണ് ശ്രീശാന്തിനെ സസ്‌പെന്റ് ചെയ്തതെന്ന് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഒത്തുകളിക്ക് അറസ്റ്റിലായതിന്റെ തൊട്ടുപിറകെ ശ്രീശാന്തിനെ കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ നിന്നും നേരത്തെ ഒഴിവാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more