| Monday, 5th February 2018, 12:42 pm

'രണ്‍വീര്‍ ഞാന്‍ നിങ്ങളുടെ ഫാനായി മാറിയിരിക്കുന്നു';പത്മാവതിലെ രണ്‍വീറിന്റെ അഭിനയത്തെ വാനോളം പുകഴ്ത്തി കെ.എല്‍ രാഹുല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ന്യൂദല്‍ഹി: സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത പത്മാവത് വിവാദങ്ങള്‍ക്കിടയിലും ഏറെ അഭിനന്ദനങ്ങളുമായി മുന്നേറുകയാണ്. ചിത്രം ഉയര്‍ത്തിയ വിവാദങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. വിവാദങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മാസം 25 നാണ് ചിത്രം സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശ പ്രകാരം നിരവധികട്ടുകളുമായി റിലീസ് ചെയ്തത്.

ചിത്രത്തിന് അഭിനന്ദനങ്ങളുമായി നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ ഇതാ ചിത്രത്തെയും ചിത്രത്തിലെ രണ്‍വീറിന്റെ അഭിനയത്തിനെയും വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍ രാഹുലാണ്.

ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ അഭിനന്ദനം. ചിത്രത്തിലെ രണ്‍വീറിന്റെ അഭിനയം അസാധ്യമായിരുന്നെന്നും അലാവുദ്ദീന്‍ ഖില്‍ജിയായി തകര്‍ത്തെന്നും താന്‍ രണ്‍വീറിന്റെ ഫാനായി മാറിയെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം ചിത്രത്തെയും രണ്‍വീറിന്റെ അഭിനയത്തെയും പുകഴ്ത്തി ബോളിവുഡ് താരം ഷാരൂഖ് ഖാനും രംഗത്തെത്തിയിരുന്നു. ട്വിറ്ററില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയായിരുന്നു ഷാരൂഖിന്റെ അഭിനന്ദനം. അരാധകരുടെ ചോദ്യങ്ങള്‍ക്കിടെ രണ്‍വീര്‍ സിംഗിന്റെ പത്മാവതി കണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

“ക്ഷമിക്കണം ഇത് നിങ്ങളാണെന്ന് എനിക്ക് മനസിലായില്ല, കാരണം നിങ്ങള്‍ എനിക്ക് ഇപ്പോള്‍ അലാവുദ്ദീന്‍ ഖില്‍ജിയാണ്. സഹോദരാ ഇത് മികച്ച ഒരു സിനിമയാണ്. ഞാന്‍ കണ്ടു ഇഷ്ടപ്പെട്ടു,” എന്നായിരുന്നു ഷാരുഖിന്റെ മറുപടി.

Latest Stories

We use cookies to give you the best possible experience. Learn more