| Sunday, 23rd March 2025, 11:34 am

ആ നടൻ്റെ പടം ഫസ്റ്റ് ഡേ തന്നെ കാണുമായിരുന്നു, അതിന് വേണ്ടി ക്ലാസ് കട്ട് ചെയ്തിട്ടുണ്ട്: സൈജു കുറുപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയനടനാണ് സൈജു കുറുപ്പ്. സംവിധായകൻ ടി. ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെയാണ് സൈജു കുറുപ്പ് മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. തുടർന്ന് ചെറുതും വലുതുമായ ഒരുപാട് വേഷങ്ങളിലൂടെ സൈജു കുറുപ്പ് മലയാള സിനിമയുടെ ഭാഗമായി. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് ചിത്രത്തിലെ അറക്കൽ അബു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തമിഴ് സിനിമകളിലും സൈജു കുറുപ്പ് വേഷമിട്ടിട്ടുണ്ട്. 2013ൽ റിലീസായ മൈ ഫാൻ രാമു എന്ന സിനിമയ്ക്ക് സൈജു കുറുപ്പ് കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഭരതനാട്യം എന്ന സിനിമ നിർമാണം ചെയ്തതിനൊപ്പം അഭിനയിക്കുകയും ചെയ്തിട്ടുണ്ട് സൈജു കുറുപ്പ്.

ഇപ്പോൾ താൻ ക്ലാസ് കട്ട് ചെയ്ത് ഷാരൂഖ് ഖാൻ ചിത്രത്തിന് പോകുമായിരുന്നുവെന്ന് പറയുകയാണ് സൈജു കുറുപ്പ്.

സ്കൂളിൽ പോകുമ്പോൾ ക്ലാസ് കട്ട് ചെയ്യില്ലായിരുന്നുവെന്നും കോളേജിൽ കുറച്ച് കൂടി ഫ്രീ ആയതുകൊണ്ട് താൻ കട്ട് ചെയ്യുമായിരുന്നുവെന്നും സൈജു കുറുപ്പ് പറഞ്ഞു. കോളേജിൽ പഠിച്ച രണ്ടു വർഷത്തിൽ പുറത്തിറങ്ങിയ എല്ലാ ഷാരൂഖ് ചിത്രങ്ങളും താൻ ഫസ്റ്റ് ഡേ തന്നെ കാണാൻ പോകുമായിരുന്നുവെന്നും സൈജു കുറുപ്പ് കൂട്ടിച്ചേർത്തു.

കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് സൈജു കുറുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.

‘സ്കൂളിൽ ക്ലാസ് കട്ട് ചെയ്തിട്ടില്ല. സ്കൂളിൽ ചില പിള്ളേരൊക്കെ കട്ട് ചെയ്ത് പോകുമായിരുന്നല്ലോ? നമുക്ക് ആ ധൈര്യമില്ലായിരുന്നു. കോളേജിൽ കുറച്ച് കൂടി ഫ്രീ ആണല്ലോ? ഒരു പിരിയഡ് കഴിഞ്ഞാൽ വേണമെങ്കിൽ നമുക്ക് ഇറങ്ങി പോകാം. അപ്പോൾ പിന്നെ ക്ലാസ് കട്ട് ചെയ്യുന്നത് ഷാരൂഖ് ഖാൻ മൂവിസിന് വേണ്ടി കട്ട് ചെയ്യാൻ തുടങ്ങി.

ഷാരൂഖാൻ്റെ മൂവീസ് ആ രണ്ടു വർഷം റിലീസ് ആയ ഒരു പടം പോലും ഞാൻ ഫസ്റ്റ് ഡേ നൂൺ ഷോ കാണാതെ വിട്ടിട്ടില്ല. ഉറപ്പായും കണ്ടിരിക്കും. വേറെ ഹിറ്റ് പടങ്ങളൊക്കെ കാണും എന്നാലും ഷാരൂഖാൻ്റെ മൂവീസ് ഫസ്റ്റ് ഡേ തന്നെ കാണുമായിരുന്നു. അപ്പോൾ അതിനുവേണ്ടി ക്ലാസ് കട്ട് ചെയ്തിട്ടുണ്ട്.’ സൈജു കുറുപ്പ് പറഞ്ഞു.

Content Highlight: I would have watched that actor’s film on the first day itself says Saiju Kurupp

Latest Stories

We use cookies to give you the best possible experience. Learn more