ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് ചുവടു വയ്ക്കുകയും മലയാളത്തിലെ റൊമാന്റിക് ഹീറോയായ് മാറുകയും ചെയ്ത നടനാണ് ശങ്കർ. നടന്റെ ആദ്യ സിനിമ തമിഴിൽ പുറത്തിറങ്ങിയ ഒരു തലൈ രാഗമായിരുന്നു. അതിനു ശേഷമാണ് മലയാളത്തിലേക്ക് കടന്ന് വരുന്നതും മമ്മൂട്ടിക്കും മോഹൻലാലിനും മുമ്പേ മലയാള സിനിമയിലെ ഹീറോ ആയി മാറുന്നതും. ആ കാലഘട്ടത്ത് ശങ്കറിനെയായിരുന്നു നായക വേഷങ്ങൾ തേടിയെത്തിയത്. പിന്നീട് സഹ നടനാവുകയും സിനിമയിൽ തീരെ സജീവമല്ലാതാകുകയും ചെയ്തു.
ഇപ്പോഴിതാ തനിക്ക് സിനിമയിലേക്ക് തിരിച്ചുവരാനാവുമെന്നും ആ ഒരു ടൈമിന് വേണ്ടി താൻ കാത്തിരിക്കുകയാണെന്നും പറയുകയാണ് ശങ്കർ. 24 ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
‘എനിക്ക് ഒരു നല്ല ടൈം ഉണ്ടാവുമെന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. ആക്ടർ ആവുമെന്നോ ഒരു കാലഘട്ടത്ത് ഇത്രയും വലിയ ലെവലിൽ ഇത്രയും സിനിമകൾ ചെയ്യാൻ പറ്റുമെന്നോ വിചാരിച്ചിട്ടില്ല. അപ്പോൾ തീർച്ചയായിട്ടും എവിടെയെങ്കിലും ഒരു ഓപ്പണിങ് എനിക്ക് കിട്ടുമെന്നാണ് ഞാൻ വിചാരിക്കുന്നത്.
ശങ്കർ.Photo.Screen Grab/Youtube.com
അത് സിനിമയിൽ തന്നെ ആയിരിക്കും, അതെന്താണെന്ന് എനിക്കറിയില്ല. അതൊരു ഡയറക്ടറാണോ ആക്ടറാണോ അല്ലെങ്കിൽ ഒരു പ്രൊഡ്യുസറാണോ ഡിസ്ട്രിബ്യുട്ടറാണോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ സിനിമയിൽ തന്നെയായിരിക്കും. അതിനുള്ള ശ്രമവുമുണ്ട്. ഞാൻ ശ്രമിച്ചുകൊണ്ട് തന്നെ ഇരിക്കുന്നുണ്ട്,’ശങ്കർ പറഞ്ഞു.
താനിതു വരെയും ശ്രമിക്കാതിരുന്നിട്ടില്ലെന്നും ഇടക്ക് സിനിമകൾ ചെയ്യുണ്ടെന്നും എന്നാൽ അത് താൻ വിചാരിച്ച പോലെ വിജയത്തിലെത്തുന്നില്ലെന്നും താരം വ്യക്തമാക്കി. തനിക്ക് പ്രായമായത് പ്രേക്ഷകർക്കറിയാമെന്നും ഇനി റൊമാൻസ് വേഷങ്ങൾ ചെയ്യാൻ പറ്റില്ലെന്നും എയ്ജിടായിട്ടുള്ള റൊമാൻസ് വേഷങ്ങളെ ഇനി ചെയ്യാൻ പറ്റുള്ളുവെന്നും നടൻ തമാശരൂപേണ പറഞ്ഞു.
അഭിനയത്തിന് പുറമേ സംവിധാനത്തിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കേരളോത്സവം എന്ന സിനിമയും വൈറസ് എന്ന ഫീച്ചർ ഫിലിമും സംവിധാനം ചെയ്തത് അദ്ദേഹമാണ്. പടയോട്ടം, മോർച്ചറി, സുഖമോ ദേവി, അഭിമന്യു തുടങ്ങിയവയാണ് അദ്ദേഹം അഭിനയിച്ച സിനിമകൾ.
Content Highlight: I will return to cinema; I believe a good time lies ahead for me said Shankar