ചെന്നൈ: ജുഡീഷ്യല്‍ സര്‍വീസില്‍ ശേഷിക്കുന്ന കാലയളവില്‍ സനാതന ധര്‍മ്മം ഹൃദയത്തോട് ചേര്‍ത്ത് വെക്കുമെന്ന് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി.ആര്‍ സ്വാമിനാഥന്‍.
പൊതുസേവനത്തില്‍ ഒരു വ്യക്തിയുടെ പങ്കിനെ നിര്‍വചിക്കുന്നത് പ്രൊഫഷണല്‍ വൈദഗ്ധ്യം മാത്രമല്ലെന്നും ധാര്‍മ്മിക തത്വങ്ങളും ആന്തരിക അച്ചടക്കവും കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈയില്‍ ധാര ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്ക് നാലര വര്‍ഷത്തെ സേവനം ബാക്കിയുണ്ടെന്നും അവശേഷിക്കുന്ന കാലയളവില്‍ സനാതന ധര്‍മ്മം ഹൃദയത്തോട് ചേര്‍ത്ത് മികവ് പ്രകടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ജസ്റ്റിസ് സ്വാമിനാഥനൊപ്പം മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. ഗോപാല സ്വാമിയും പങ്കെടുത്തിരുന്നു.
വിഷയ പരിജ്ഞാനവും സാങ്കേതിക വൈദഗ്ധ്യവും പ്രധാനമാണെങ്കിലും ഒരു സമ്പൂര്‍ണ്ണ വ്യക്തിത്വത്തെ രൂപപ്പെടുത്താന്‍ അത് മാത്രം പര്യാപ്തമല്ലെന്ന് ഗോപാല സ്വാമിയും പറഞ്ഞു.
മധുരയിലെ തിരുപ്രംകുണ്ഡ്രംകുന്നിലെ ദീപതൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കാന്‍ ഉത്തരവിട്ടതില്‍ മദ്രാസ്സ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.ആര്‍ സ്വാമിനാഥനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷം ലോക്‌സഭയില്‍ നോട്ടീസ് നല്‍കിയിരുന്നു.
അദ്ദേഹത്തിന്റെ നിഷ്പക്ഷത, സുതാര്യത മതേതര മൂല്യങ്ങളോടുള്ള കൂറ് എന്നിവയെകുറിച്ചും എം.പിമാര്‍ ആശങ്കയറിയിച്ചിരുന്നു.
ചില പ്രത്യേക വിഭാഗത്തോട് പക്ഷപാതം കാണിക്കുന്നുണ്ടെന്നും ഒരു ഹൈക്കോടതി ജഡ്ജിയില്‍ നിന്നും പ്രതീക്ഷിക്കുന്ന വിധിയ
ല്ല അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടുള്ളതെന്നും ഇത് ഇന്ത്യന്‍ ഭരണഘടനയുടെ മതേതര അടിത്തറയ്‌ക്കെതിരാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
ഡി.എം.കെ എം.പി കനിമൊഴി,ടി.ആര്‍.ബാലു, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, പ്രിയങ്കാ ഗാന്ധി തുടങ്ങിയവരെല്ലാം പ്രമേയം നല്‍കിയ എം.പി മാരില്‍ ഉള്‍പെട്ടിട്ടുണ്ട്.
തമിഴ്‌നാട്ടിലെ മധുരയിലുള്ള തിരുപ്രംകുണ്ഡ്രം
കുന്നിലെ ദീപതൂണില്‍ വിളക്ക് കത്തിക്കാമെന്നായിരുന്നു ഡിസംബര്‍ ഒന്നിന് ജസ്റ്റിസ് സ്വാമിനാഥന്‍ പുറത്തിറക്കിയ ഉത്തരവ്. എന്നാല്‍ കാലങ്ങളായി പ്രദേശത്തെ ചൊല്ലി ക്ഷേത്ര ഭരണകൂടവും അതിനടുത്തുള്ള ദര്‍ഗയും തമ്മില്‍ തര്‍ക്കം നടക്കുകയായിരുന്നു.
പുരാതനമായ ദീപതൂണില്‍ വിള്ക്ക് തെളിയിക്കുന്നത് മുസ്‌ലിങ്ങളുടെ അവകാശ ലംഘനമല്ലെന്നായിരുന്നു ജസ്റ്റിസിന്റെ വാദം.
ആദ്യ വിധിയ്ക്ക് ശേഷം വിളക്ക് തെളിയിക്കാന്‍ ക്ഷേത്ര ഭരണകൂടത്തിന് സാധിക്കാത്തതിനെ തുടര്‍ന്ന് ഭക്തര്‍ക്ക് നേരിട്ട് വിളക്ക് കത്തിക്കാനുള്ള അനുമതി നല്‍കികൊണ്ട് വീണ്ടും ഉത്തരവിറക്കുകയായിരുന്നു. ഇതാണ് ഭക്തര്‍ തമ്മിലുളള സംഘര്‍ഷത്തിനും ഏറ്റുമുട്ടലിലേക്കും നയിച്ചത്.
പ്രതിഷേധം ശക്തമായതോടെ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടാന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
Content Highlight: I will keep Sanatana Dharma in my heart for the rest of my service; Justice G. R. Swaminathan delivers the controversial verdict on Thirupramkundram