| Sunday, 28th October 2018, 9:46 am

ചരിത്രം നിങ്ങളെ തെറ്റായി വിലയിരുത്തില്ലെന്ന് മന്‍മോഹനെ കുറിച്ച് നടന്‍ അനുപം ഖേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ വിലയിരുത്തിയതില്‍ തനിക്ക് തെറ്റ് പറ്റിയെന്ന് നടന്‍ അനുപം ഖേര്‍. ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന സിനിമയുടെ ചിത്രീകരണശേഷമായിരുന്നു പ്രതികരണം. അനുപം ഖേറാണ് ചിത്രത്തില്‍ മന്‍മോഹന്‍ സിങിനെ അവതരിപ്പിക്കുന്നത്.

“”ഞാന്‍ താങ്കളെ തെറ്റായി വിലയിരുത്തി. പക്ഷെ ചരിത്രം താങ്കളെ തെറ്റായി വിലയിരുത്തില്ല”” നടന്‍ അനുപം പറഞ്ഞു. മന്‍മോഹനെ കുറിച്ച് പഠിക്കാനായത് വലിയ അനുഭവമായെന്നും ഖേര്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ: ക്രിസ്റ്റ്യാനോ ഇല്ലെങ്കില്‍ മെസിയുമില്ല; സീസണിലെ ആദ്യ എല്‍ക്ലാസിക്കോ ഇന്ന്

ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ചിത്രത്തില്‍ സോണിയാ ഗാന്ധിയുടെ വേഷത്തിലെത്തുന്നത് നടി സൂസന്‍ ബെര്‍സെറ്റാണ്.

മന്‍മോഹന്റെ ഭാര്യയായി ദിവ്യ സേത് ഷായും മാധ്യമ ഉപദേഷ്ടാവ് സഞ്ചയ് ബാരുവായി അക്ഷയ് ഖന്നയും വേഷമിടുന്നു. മായങ്ക് തിവാരിയുടെ തിരക്കഥയില്‍ വിജയ് രത്‌നാകര്‍ ഗുട്ടെയാണ് സംവിധാം.ഡിസംബര്‍ 21ന് തീയ്യറ്ററിലെത്തും

Latest Stories

We use cookies to give you the best possible experience. Learn more