| Wednesday, 14th October 2026, 2:49 pm

തത്തമ്മ കുറിയെടുക്കും പോലെയാണ് എന്നെ ആ സിനിമയിലെ അമ്മ വേഷത്തിലേക്ക് തെരഞ്ഞെടുത്തത്: കുടശ്ശനാട് കനകം

അനുപമ കെ. സീത

മലയാള സിനിമയിലെ പുതിയ അമ്മ മുഖമാണ് കുടശ്ശനാട് കനകം എന്ന അഭിനേത്രിയുടേത്. നാടക രംഗത്തു നിന്നാണ് നടി സിനിമ മേഖയിലെത്തുന്നത്. പുതുമുഖങ്ങൾ പ്രധാന വേഷങ്ങൾ ചെയ്ത ‘സ്പൈഡർ ഹൗസ്’ എന്ന സിനിമയിലൂടെയാണ് നടി സിനിമ രംഗത്തേക്ക് എത്തുന്നതെങ്കിലും ‘ജയ ജയ ജയ ജയ ഹേ’ എന്ന സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. സിനിമയിൽ ബേസിൽ ജോസഫിന്റെ അമ്മ കഥാപാത്രമായാണ് നടി വേഷമിട്ടത്.

തത്തമ്മ കുറിയെടുക്കും പോലെയാണ് തന്നെ ആ സിനിമയിലെ അമ്മ വേഷത്തിലേക്ക് തെരഞ്ഞെടുത്തതെന്നാണ് കുടശ്ശനാട് കനകം പറയുന്നത്. റിപ്പോർട്ടർ ഫിലിംസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

‘ജയ ജയ ജയ ജയ ഹേ’യിൽ ദർശനയുടെ ചെറുതിലേയുള്ള ക്യാരക്ടർ വരെ സെലക്ഷനായി. മനസിനിഷ്ടപ്പെട്ട ഒരമ്മ വേണമെന്ന് വിപിൻ ദാസ് അരുൺ സോളിനോട് പറഞ്ഞു. അരുൺ സോളത് ദർശനയുടെ അച്ഛനായിട്ട് അഭിനയിക്കുന്ന ബിജു കലാവേദിയോട് പറഞ്ഞു. അതിനു രണ്ടു ദിവസം മുമ്പ് ഞാൻ വേറെ സിനിമയുടെ ആവശ്യമായിട്ട് വേറെയാർക്കോ കൊടുക്കാനായിട്ട് ബിജുവിന് ഫോട്ടോ അയച്ചിരുന്നു. എന്റെ ഫോട്ടോയുൾപ്പടെ കുറെ ഫോട്ടോ ബിജു അവർക്കും അയച്ച് കൊടുത്തു. തത്തമ്മ കുറിയെടുക്കും പോലെ അരുൺ സോൾ എന്നെ സെലക്ട് ചെയ്തു.’ കനകം പറഞ്ഞു.

കുടശ്ശനാട് കനകം.Photo.Screen Grab/Youtube.com

മുമ്പ് പല സംവിധായകരോടും വേഷങ്ങൾ വേണമെന്ന് പറഞ്ഞ് നേരിട്ടും ഫോൺ വിളിച്ചും ചോദിച്ചിട്ടുണ്ടെന്നും ആരും തിരിച്ച് പ്രതികരിച്ചില്ലെന്നും നടി കൂട്ടിച്ചേർത്തു. വിപിൻ ദാസ് സംവിധാനം ചെയ്ത ‘ജയ ജയ ജയ ജയ ഹേ’യിലെ അമ്മ വേഷം, തന്നെ ഇങ്ങോട്ട് തേടി വന്നതാണെന്നും നടി പറഞ്ഞു. അവർക്ക് കാണാനായി മുമ്പ് ചെയ്ത് വെച്ച വീഡിയോസ് അയച്ചെങ്കിലും സാധാരണ എന്തെങ്കിലും പറഞ്ഞ് അയക്കാൻ പറയുകയും സ്വാഭാവികമായി താൻ പറഞ്ഞ കാര്യം വീഡിയോ ആയിട്ട് അയച്ചപ്പോൾ സംവിധായകന് അതിഷ്ടമായെന്നും കനകം കൂട്ടിച്ചേർത്തു.

സവിൻ എസ്.എ സംവിധാനം ചെയ്ത് വിപിൻ ദാസ് തിരക്കഥയും നിർമ്മാണവും നിർവഹിച്ച വാഴ 2വിൽ അലൻ എന്ന കഥാപാത്രത്തിന്റെ അമ്മയായിട്ട് നടി വേഷമിട്ടിരുന്നു. ‘ഗുരുവായൂർ അമ്പലനടയിൽ’,’സ്വർഗം’, ‘സംഭവം അദ്ധ്യായം ഒന്ന്’ എന്നിവയാണ് നടിയുടെ മറ്റ് സിനിമകൾ.

Content Highlight: I was chosen for that mother role in the movie just like a parrot picking a fortune card said Kudassanad Kanakam

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more