ന്യൂദല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായി ദല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറയ്ക്ക് സിനിമാ ലോകത്ത് നിന്നും പിന്തുണ. പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ദല്‍ഹി പൊലീസിനെ നേരിടുന്ന നേഹ ബോറയുടെ റീല്‍ സിനിമാ താരം വിനീത് ശ്രീനിവാസനും നസ്രീയ ഫഹദും ഇന്‍സ്റ്റഗ്രാം റീലിലൂടെ പങ്കുവെച്ചത് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.
‘ അവകാശങ്ങളെക്കുറിച്ച് ബോധ്യമുള്ള ഒരുവളായാണ് എനിക്കെന്റെ മകളെ വളര്‍ത്തേണ്ടത്. സ്വന്തം വിലയറിയുന്ന, ആരുടേയും സഹായം ആവശ്യമില്ലാത്ത ലോകം മുഴുവന്‍ എതിരായാലും തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന ഒരു സ്ത്രീയായി അവള്‍ വരണം. എന്റെ മകള്‍ ആരായി വളരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് അറിയാമോ, അവള്‍,’ ഇതായിരുന്നു വിനീത് ശ്രീനിവാസന്‍ പങ്കുവെച്ച നേഹ ബോറയുടെ റീല്‍. നേഹയുടെ ഇന്‍സ്റ്റഗ്രാം അകൗണ്ടും അദ്ദേഹം ടാഗ് ചെയ്തിട്ടുണ്ട്.
നേഹയുടെ പോസ്റ്റര്‍ നസ്രിയ ഫഹദും പങ്കുവെച്ചിട്ടുണ്ട്. ദസറയുടെ ആദ്യ ദിവസം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
Content Highlight: “I want my daughter to be like her”; Vineeth Sreenivasan and Nazriya extend support to Nodeep Kaur and the Delhi protests.