| Wednesday, 1st July 2026, 1:07 pm

വലിയാരു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് വന്നതാണ്, മൂന്ന് മാസത്തോളം നടക്കാന്‍ പോലും പറ്റിയില്ല: ശേഷം ഞാന്‍ ചിന്തിച്ചു തുടങ്ങി: പൃഥ്വിരാജ്

അക്ഷര

തന്റെ ഫിറ്റ്നസ്സ് രഹസ്യങ്ങളെക്കുറിച്ചും ഏതാനും നാളുകള്‍ക്ക് മുന്‍പ് നടന്ന വലിയൊരു അപകടത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ പൃഥ്വിരാജ്.

അടുത്തിടെ പൃഥ്വിരാജ് ഭയങ്കര സുന്ദരനായി മാറി എന്നാണല്ലോ ആരാധകര്‍ പറയുന്നത് എന്ന ചോദ്യത്തിന് ‘വൗ, അങ്ങനെയാണോ!’ എന്ന് രസകരമായി മറുപടി നല്‍കിക്കൊണ്ടാണ് താരം സംസാരിച്ചു തുടങ്ങിയത്.

തന്റെ ഹെല്‍ത്ത് റുട്ടീന്‍ അടുത്തിടെ വരെ അത്ര ഹെല്‍ത്തി ആയിരുന്നില്ലെന്ന് പൃഥ്വിരാജ് പറയുന്നു. അത് താന്‍ ചെയ്യുന്ന സിനിമകളെയും കഥാപാത്രങ്ങളെയും ആശ്രയിച്ചാണ് ഇരിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ കോശി കുര്യന്‍ എന്ന കഥാപാത്രത്തെ ചെയ്യുമ്പോള്‍ വര്‍ക്ക് ഔട്ടൊന്നും വേണ്ടെന്ന് തോന്നും. എന്നാല്‍ ബോളിവുഡ് ചിത്രമായ ‘അയ്യാ’യില്‍ അഭിനയിക്കുമ്പോള്‍ അതിനെ അത്ര നിസാരമായി കാണാന്‍ കഴിയില്ല. ഇത്തരത്തില്‍ റുട്ടീനുകള്‍ എപ്പോഴും മാറിക്കൊണ്ടിരിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല,’ പൃഥ്വി പറഞ്ഞു.

ജീവിതം മാറ്റിയ ഒരു അപകടത്തെ കുറിച്ചും പൃഥ്വി സംസാരിച്ചു. തന്റെ ഫിറ്റ്നസ്സ് ശീലങ്ങളില്‍ ഒരു കൃത്യമായ ഓര്‍ഡര്‍ കൊണ്ടുവരണമെന്ന് തോന്നിയത് ആ അപകടത്തിന് ശേഷമാണെന്ന് പൃഥ്വിരാജ് പറയുന്നു.

പൃഥ്വിരാജ്

‘വലിയൊരു അപകടത്തില്‍ നിന്ന് ഭാഗ്യത്തിന് മാത്രം രക്ഷപെട്ടു വന്നയാളാണ് ഞാന്‍. മൂന്ന് മാസത്തോളം എനിക്ക് നടക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ആ കിടപ്പിലാണ് ഞാന്‍ ചിന്തിച്ചു തുടങ്ങിയത്, എനിക്കിപ്പോള്‍ 40 വയസ്സായി, ഇനി ശരീരത്തെക്കുറിച്ച് ഗൗരവമായി ചിന്തിച്ചേ പറ്റൂ എന്ന്. പക്ഷേ, ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോഴാണ് മനസ്സിലായത് അത് നമ്മള്‍ വിചാരിക്കുന്നതിലും എത്രയോ ലളിതമായ കാര്യമാണെന്ന്’, പൃഥ്വിരാജ് പറഞ്ഞു.

‘ലുക്ക് ഗുഡ്’ അല്ല, ‘ഫീല്‍ ഗുഡ്’ ആണ് പ്രധാനമെന്നും പൃഥ്വി പറഞ്ഞു. ‘കാഴ്ചയില്‍ ഭംഗിയുള്ളവനാവുക എന്നതിലല്ല, ഉള്ളില്‍ നിന്ന് നമുക്ക് നല്ലൊരു ഫീല്‍ ഉണ്ടാകുക എന്നതിലാണ് കാര്യമെന്ന് പൃഥ്വിരാജ് പറയുന്നു.

നമ്മുടെ നിലവിലെ ലൈഫ് സ്‌റ്റൈലില്‍ എളുപ്പത്തില്‍ കൊണ്ടുപോകാന്‍ പറ്റുന്ന ഒരു റുട്ടീന്‍ ആയിരിക്കണം അത്. കഠിനമായ മാറ്റങ്ങള്‍ ഒന്നും നമുക്ക് പെട്ടെന്ന് സ്വീകരിക്കാന്‍ പറ്റില്ല. നിങ്ങള്‍ക്ക് ഫോളോ ചെയ്യാന്‍ പറ്റുന്ന, നിങ്ങള്‍ക്ക് നല്ലതാണെന്ന് തോന്നിപ്പിക്കുന്ന ഒരു റുട്ടീന്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ സ്വാഭാവികമായും കാണാനും ഭംഗിയുള്ളവരായിരിക്കും, പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

Content Highlight: I survived a major accident, and couldn’t even walk for almost three months Says actor Prithviraj

അക്ഷര

We use cookies to give you the best possible experience. Learn more