മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് സംവൃത സുനില്‍. തനതായ അഭിനയശൈലികൊണ്ട് ചുരുക്കം ചില സിനിമകളാല്‍ തന്നെ മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്താന്‍ സംവൃതക്ക് കഴിഞ്ഞിട്ടുണ്ട്. സംവിധായകന്‍ ലാല്‍ ജോസാണ് ‘രസികന്‍’ എന്ന സിനിമയിലൂടെ സംവൃതയെ മലയാള സിനിമയില്‍ ആദ്യമായ് പരിചയപ്പെടുത്തിയത്.
ഇഷ്ടപ്പെട്ട ജോലി ചെയ്യുമ്പോള്‍ കിട്ടുന്ന സംതൃപ്തിയും സന്തോഷവും മിസ് ചെയ്തിരുന്നു എന്ന് പറയുകയാണ് സംവൃത സുനില്‍. ‘നമ്മളിഷ്ടപ്പെട്ട് ഒരു ജോലിയോ കാര്യമോ ചെയ്തിട്ട് അതുകൊണ്ടുള്ള ഹാപ്പിനെസ്സ് അല്ലെങ്കില്‍ സാറ്റിസ്ഫിക്കേഷന്‍ വീണ്ടും എക്‌സ്പീരിയന്‍സ് ചെയ്തപ്പോഴാണ് ഞാനത് മിസ് ചെയ്തിരുന്നുവെന്ന് മനസ്സിലാക്കിയത് ‘ സംവൃത പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു താരം.
പത്ത് വര്‍ഷത്തോളം നീണ്ടു നിന്ന സിനിമ ജീവിതത്തില്‍ നാല്‍പ്പതിലധികം സിനിമകളുടെ ഭാഗമാവാന്‍ സംവൃതക്ക് കഴിഞ്ഞു. അറബിക്കഥ , ചന്ദ്രോത്സവം, അയാളും ഞാനും തമ്മില്‍, വാസ്തവം തുടങ്ങിയ ചിത്രങ്ങളിലെ സംവൃതയുടെ പെര്‍ഫോമന്‍സ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സംവൃത സുനില്‍ Photo: The Cue Studio
സിനിമയില്‍ കരിയര്‍ തുടങ്ങിയപ്പോള്‍ തൊട്ട് ഒരു പോയിന്റില്‍ ബ്രേക്ക് എടുക്കണമെന്ന് തീരുമാനിച്ചിരുന്നുവെന്ന് സംവൃത പറഞ്ഞു. ആ സമയത്ത് ഷൂട്ടും ഉദ്ഘാടന പരിപാടികളുമായി എന്നും തിരക്കായതിനാല്‍ സ്വകാര്യ ജീവിതം ആസ്വദിക്കാന്‍ സമയം കിട്ടിയിരുന്നില്ലെന്നും അതുകൊണ്ടാണ് കല്യാണം വന്നപ്പോള്‍ അത് തെരഞ്ഞെടുത്തതെന്നും താരം വ്യക്തമാക്കി. അതൊരു നല്ല തീരുമാനമായിരുന്നെന്നും അതില്‍ തനിക്ക് കുറ്റബോധം ഇല്ലെന്നുമാണ് സംവൃത പറയുന്നത്.
‘കരിയറും പേഴ്സണല്‍ ലൈഫും ഒരുമിച്ച് വേണമെന്ന് പറയുമ്പോള്‍ അത് പറ്റുന്ന കാര്യമാണ് അതേസമയം ബുദ്ധിമുട്ടുമാണ്. രണ്ടും ബാലന്‍സ് ചെയ്യാന്‍ കഴിയില്ല. എന്റെ പ്രയോറിറ്റി എന്റെ ഫാമിലി ആയതിനാല്‍ ഞാന്‍ കരിയറിനേക്കാളും പ്രാധാന്യം കൊടുത്തത് ഫാമിലിക്ക് ആയിരുന്നു. ഓരോ വ്യക്തികളെയും ആശ്രയിച്ചിരിക്കും അവരുടെ പ്രയോറിറ്റി.’ സംവൃത പറഞ്ഞു.
സംവൃത സുനില്‍ Photo: Instagram/Samrutha Sunil
2012ല്‍ വിവാഹത്തിന് പിന്നാലെ താരം യുഎസിലേക്ക് പോവുകയും സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് 2019ല്‍ ജി.പ്രജിത്തിന്റെ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെയാണ് സംവൃത സിനിമയിലേക്കുള്ള തിരിച്ചു വരവ് നടത്തിയത്. ഷഹീദ് അറഫാത്ത് സംവിധാനം ചെയ്യുന്ന ‘നവരസ പ്രൊഡക്ഷന്‍ നമ്പര്‍ 3’ എന്ന് താത്കാലിക പേരിട്ടിട്ടുള്ള ചിത്രമാണ് ഇനി സംവൃതയുടേതായി പുറത്തിറങ്ങാനുള്ളത്.
Content Highlight: I missed the satisfaction and happiness that come from doing a job you love”: Samvrutha Sunil