| Tuesday, 29th July 2025, 3:01 pm

ഇൻ്റിമസി രംഗങ്ങളിൽ അഭിനയിക്കാൻ താത്പര്യമില്ല, അത്തരം കഥാപാത്രങ്ങൾ വരാറില്ല: ശിവദ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾക്ക് പ്രിയങ്കരിയാണ് ശിവദ. മലയാളത്തിൽ 2009ൽ പുറത്തിറങ്ങിയ കേരളകഫേ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ശിവദ പിന്നീട് 2014ൽ പുറത്തിറങ്ങിയ നെടുഞ്ചാലൈ എന്ന തമിഴ് സിനിമയിലൂടെയാണ് അറിയപ്പെടാൻ തുടങ്ങിയത്.

സു സു സുധി വാത്മീകം, ഗരുഡൻ, ശിക്കാരി ശംഭു, ട്വൽത്ത് മാൻ, അച്ചായൻസ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു. കല്യാണ ശേഷം സിനിമകളിൽ തുടരുന്ന അഭിനേത്രിമാർ വളരെ വിരളമാണ്. എന്നാൽ കല്യാണ ശേഷവും സിനിമയിൽ സജീവമാണ് നടി. അതിനെക്കുറിച്ച് ഇപ്പോൾ സംസാരിക്കുകയാണ് നടി.

മലയാള സിനിമയിൽ ഇങ്ങനെ നിലനിൽക്കുന്നതിന് തനിക്ക് സന്തോമുണ്ടെന്നും ജ്യോതിക, ഭാവന, മഞ്ജുവാര്യർ എന്നിങ്ങനെ ഒട്ടേറെപ്പേർ വിവാഹാനന്തരം നായികയായി തന്നെ തുടരുന്നുണ്ടെന്നും ശിവദ പറയുന്നു. അതുപോലെ തന്നെയാണ് താനുമെന്നും പെർഫോമൻസ് ഓറിയൻഡായിട്ടുള്ള പടങ്ങളിലേക്കാണ് തന്നെ നായികയായി അഭിനയിക്കാൻ വിളിക്കുന്നതെന്നും അവർ പറഞ്ഞു.

നായികയായി അഭിനയിക്കാൻ കഠിനാദ്ധ്വാനം ആവശ്യമാണെന്നും ഏത് കാര്യത്തിലും അപ്ഡേറ്റ് ആവശ്യമാണെന്നും ശിവദ കൂട്ടിച്ചേർത്തു.

‘അപ്ഡേറ്റ് ചെയ്തു കൊണ്ടേയിരിക്കുന്നതിനാൽ ലീഡ് റോളുകളിൽ അഭിനയിക്കാൻ അവസരങ്ങൾ കിട്ടിക്കൊണ്ടേയിരിക്കുന്നു എന്നുതന്നെ പറയാം. ഞാൻ എണ്ണത്തിൽ കുറച്ചുപടങ്ങളിൽ മാത്രമാണ് അഭിനയിക്കുന്നുവെങ്കിലും പൂർണതയോടെ അഭിനയിക്കുന്നതും ഒരു കാരണമാവാം,’ ശിവദ പറയുന്നു.

താൻ പൊതുവേ ഇൻ്റിമസി രംഗങ്ങളിൽ അഭിനയിക്കാൻ മടിക്കുന്നയാളാണെന്നും വിവാഹത്തിന് മുമ്പും ശേഷവും അത്തരം രംഗങ്ങളിൽ അഭിനയിച്ചിട്ടില്ലെന്നും ശിവദ കൂട്ടിച്ചേർത്തു.

തനിക്ക് അങ്ങനെ അഭിനിയിക്കാൻ താത്പര്യമില്ലെന്നും അതുകൊണ്ട് തന്നെ അന്വേഷിച്ചുവരുന്നവർ കൊണ്ടുവരുന്ന കഥാപാത്രങ്ങളും അത്തരത്തിലുള്ള തനിക്ക് അനുയോജ്യമായ കഥാപാത്രമായിരിക്കും എന്നും നടി പറഞ്ഞു.

തമിഴ് നടൻ സൂരിയെക്കുറിച്ചും ശിവദ സംസാരിച്ചു.

‘വളരെയധികം കഠിനാദ്ധ്വാനം ചെയ്തിട്ടാണ് ഹാസ്യതാരത്തിൽ നിന്നും നായകനായി ഈ ഉന്നതിയിലേക്ക് എത്തിയത് എന്നാണ് ഞാൻ മനസിലാക്കിയത്. അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലം തന്നെയാണ് ഗരുഡൻ എന്ന ചിത്രം മഹാവിജയം ആയത്,’ ശിവദ പറയുന്നു.

Content Highlight: I’m not interested in acting in intimate scenes says Shivada

We use cookies to give you the best possible experience. Learn more