| Friday, 4th September 2026, 7:32 pm

ഓണത്തിന് വന്നിരുന്നെങ്കില്‍ ഇതിനെക്കാള്‍ നല്ല ഓപ്പണിങ് കിട്ടിയേനെ, കൊത്തക്കും കുറുപ്പിനും താഴെ കേരളത്തില്‍ ഫസ്റ്റ് ഡേ കളക്ഷനുമായി ഐ ആം ഗെയിം

അമര്‍നാഥ് എം.

മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ സ്വന്തം മണ്ണിലേക്ക് തിരിച്ചെത്തിയ ഐ ആം ഗെയിം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സ്റ്റൈലിഷ് ചാര്‍മിങ് ലുക്കിലുള്ള ദുല്‍ഖറിന്റെ പെര്‍ഫോമന്‍സാണ് ഐ ആം ഗെയിമിന്റെ ഹൈലൈറ്റ്.

ഓണം റിലീസായി അനൗണ്‍സ് ചെയ്ത ചിത്രം അവസാനനിമിഷം മാറ്റിവെക്കുകയായിരുന്നു. ഓഗസ്റ്റില്‍ ഒരുപാട് ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതിനാല്‍ ബിസിനസിനെയും മാര്‍ക്കറ്റിനെയും ബാധിക്കുമെന്ന് പറഞ്ഞാണ് റിലീസ് മാറ്റിവെച്ചത്. ഈ നീക്കം ചിത്രത്തിന് തിരിച്ചടിയായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രധാന സ്‌ക്രീനുകളില്‍ പലതും ഐ ആം ഗെയിമിന്റെ കൈവിട്ടുപോയി.

സെന്‍സറിങ് വൈകിയതും റിലീസിന്റെ തലേന്ന് ബുക്കിങ് ആരംഭിച്ചതും ആദ്യദിന കളക്ഷനെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് മാത്രം 4.45 കോടിയാണ് ചിത്രത്തിന് നേടാനായത്. വേള്‍ഡ്‌വൈഡായി 11 കോടിയും ഐ ആം ഗെയിം സ്വന്തമാക്കി. പ്രധാന സ്‌ക്രീനുകളിലെല്ലാം ബെത്‌ലഹേം കുടുംബ യൂണിറ്റ് ഗംഭീര ഹോള്‍ഡുമായി നില്‍ക്കുന്നതാണ് ഐ ആം ഗെയിമിന് തിരിച്ചടിയായത്.

കേരള ബോക്‌സ് ഓഫീസില്‍ ദുല്‍ഖറിന്റെ ഏറ്റവും മികച്ച ഓപ്പണിങ്ങുകളില്‍ മൂന്നാമതാണ് ഐ ആം ഗെയിം. ഒന്നാമതുള്ളത് കിങ് ഓഫ് കൊത്തയാണ്. 5.45 കോടിയാണ് ചിത്രം ആദ്യദിനം നേടിയത്. 4.84 കോടിയുമായി കുറുപ്പാണ് രണ്ടാം സ്ഥാനത്ത്. കരിയറിലെ ഏറ്റവും ഹൈപ്പും ബജറ്റുമുള്ള ചിത്രത്തിന് ഇങ്ങനെയൊരു വരവേല്പല്ല ആരാധകര്‍ പ്രതീക്ഷിച്ചത്.

ഒരുപക്ഷേ ഓണത്തിന് റിലീസായിരുന്നെങ്കില്‍ അതിഗംഭീര ഓപ്പണിങ് കളക്ഷന്‍ ചിത്രത്തിന് ലഭിച്ചേനെ. റിലീസിന് നാല് മാസം മുന്നേ കേരളത്തിലെ പല കിങ് സൈസ് തിയേറ്ററുകളും ഐ ആം ഗെയിം ലോക്ക് ചെയ്തിരുന്നു. എന്നാല്‍ റിലീസ് മാറ്റിയതോടെ ഈ സ്‌ക്രീനുകള്‍ ബെത്‌ലഹേം കുടുംബ യൂണിറ്റ് കൈയടക്കുകയായിരുന്നു.

കളക്ഷനിലും അഡ്വാന്‍സ് ബുക്കിങ്ങിലും ബെത്‌ലഹേമിന് വെല്ലുവിളിയുയര്‍ത്താന്‍ ഐ ആം ഗെയിമിന് സാധിക്കാത്തതും ഈ കാരണം കൊണ്ടാണ്. അതിഗംഭീരമായ ആദ്യപകുതിയും ശരാശരിയിലൊതുങ്ങിയ രണ്ടാം പകുതിയുമാണ് ചിത്രത്തിന്റേത്. വലിയ ബജറ്റ് റിക്കവര്‍ ചെയ്യാന്‍ ഐ ആം ഗെയിമിന് വലിയ ഹോള്‍ഡ് ആവശ്യമാണ്. 100 കോടി കളക്ഷന്‍ ചിത്രം നേടുമെന്നാണ് പ്രതീക്ഷ.

Content Highlight: I’m Game movie collected less than five crores from Kerala Box Office

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more