| Tuesday, 24th March 2015, 9:19 am

പര്‍ദ്ദ ധരിക്കാന്‍ ഏറെ ഇഷ്ടമാണെന്ന് രചന നാരായണന്‍ കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മിനി സ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തിയ രചന നാരായണന്‍കുട്ടി ഇ്പപോള്‍ തിരക്കിലാണ്. ചെയ്യാനിഷ്ടമുള്ള തരത്തിലുള്ള കഥാപാത്രങ്ങള്‍ തേടിയെത്തുന്നതിന്റെ സന്തോഷത്തിലാണ് രചന.

കൊമേഴ്‌സ്യല്‍ ചിത്രങ്ങള്‍ക്കു പുറമേ രചന അടുത്തിടെ ദേശീയ പുരസ്‌കാര ജേതാവ് സിദ്ധാര്‍ത്ഥ് ശിവയുടെ “ഐന്‍” എന്ന ഓഫ്ബീറ്റ് ചിത്രത്തിലും രചന വേഷമിട്ടിരുന്നു.

ചിത്രത്തിലുടനീളം തന്റെ ഇഷ്ടവേഷമായ പര്‍ദ്ദ ധരിച്ചാണ് രചന പ്രത്യക്ഷപ്പെടുന്നത്. ” പര്‍ദ്ദ ധരിക്കാന്‍ എനിക്കിഷ്ടമാണ്. പര്‍ദ്ദയുടെ വലിയ ശേഖരം തന്നെയുണ്ട് എന്റെ പക്കല്‍.” രചന പറയുന്നു.

സിദ്ധാര്‍ത്ഥ് ശിവ തന്റെ അടുത്ത സുഹൃത്താണെന്നും രചന പറയുന്നു. കുറഞ്ഞ ബജറ്റിലെടുത്ത ചിത്രമാണ്. ചിത്രത്തില്‍ അഭിനയിക്കുന്നതിനുപുറമേ തങ്ങള്‍ അസോസിയേറ്റ് ഡയറക്ടറുടെ റോളം ലൈറ്റ്‌ബോയ്‌സിന്റെ റോളുമെല്ലാം ചെയ്‌തെന്നും രചന വ്യക്തമാക്കി.

“മാനു എന്ന കഥാപാത്രത്തിന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് ഐന്‍ എന്ന ചിത്രം നീങ്ങുന്നത്. മടിയനും, നിഷ്‌കളങ്കനുമായ മുസ്‌ലിം യുവാവാണ് മാനു. മുസ്തഫ അവതരിപ്പിക്കുന്ന കഥാപാത്രം. അയാള്‍ ഒരു കൊലപാതകത്തിനു സാക്ഷിയാവുകയും പിന്നീട് മംഗലാപുരത്തേക്കു രക്ഷപ്പെടുന്നു. സൈറ ഭാനു എന്ന അറബിക് ടീച്ചറുടെ വേഷത്തിലാണ് ഞാനെത്തുന്നത്. ” രചന പറഞ്ഞു.

We use cookies to give you the best possible experience. Learn more