| Thursday, 2nd October 2025, 3:30 pm

ഇനിയും അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാൻ വിളിച്ചാൽ ഭയന്ന് ചത്തുപോകും: കല്യാണി പ്രിയദർശൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയനടിയാണ് കല്യാണി പ്രിയദർശൻ. താരദമ്പതികളായ പ്രിയദർശൻ – ലിസി എന്നിവരുടെ മകളും കൂടിയാണ് നടി.
തെലുങ്ക് ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന നടി പിന്നീട് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തിയത്. മലയാളത്തെക്കൂടാതെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും അവർ സാന്നിധ്യമറിയിച്ചു.

പ്രിയദർശൻ സംവിധാനം ചെയ്ത കുഞ്ഞാലിമരക്കാറിലും കല്യാണി അഭിനയിച്ചിരുന്നു. ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കുകയാണ് നടി.

‘അതിൽ താൻ ഗസ്റ്റ് റോളിവാണ് അഭിനയിച്ചത്. മോഹൻലാലിന്റെ മകൻ പ്രണവിനൊപ്പം ഒരു ഗാനരംഗത്തിൽ അഭിനയിച്ചു. ഞാനും പ്രണവും ചെറുപ്പം മുതലേ വഴക്കാളികളാണ്. അതുകൊണ്ട് പ്രണവിനൊപ്പം അഭിനയിക്കുമ്പോൾ എനിക്ക് ചിരി വരുമോ എന്ന് ഭയന്നു. പക്ഷേ അങ്ങനൊന്നും ഉണ്ടായില്ല. എന്നാൽ അച്ഛന്റെ സംവിധാനത്തിൽ അഭിനയിക്കുന്നത് എന്നിൽ അമിതമായ ഭയം സൃഷ്ടിച്ച അനുഭവമായിരുന്നു. ഇനിയും അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാൻ വിളിച്ചാൽ ഭയന്ന് ചത്തുപോകും,’ കല്യാണി പറയുന്നു.

എന്നാൽ തന്നെപ്പോലെ തന്നെ പ്രിയദർശനും ടെൻഷനായിരുന്നുവെന്നും അതാണ് രസകരമായതെന്നും കല്യാണി പറയുന്നു.

പല ഭാഷകളിലായി ധാരാളം സിനിമകൾ സംവിധാനം ചെയ്ത ശേഷവും തന്നെ വെച്ച് ഡയറക്ട് ചെയ്യുമ്പോൾ ടെൻഷനാവുന്നത് താൻ കണ്ടുവെന്നും തന്റെ അച്ഛന്റെ ടെൻഷൻ സിനിമാലോകത്തുള്ള എല്ലാവർക്കും അറിയാവുന്നതാണെന്നും കല്യാണി കൂട്ടിച്ചേർത്തു.

കുഞ്ഞാലി മരക്കാർ അറബിക്കടലിന്റെ സിംഹം

പ്രിയദർശന്റെ സംവിധാനത്തിൽ 2021ൽ പ്രദർശനത്തിനെത്തിയ ചിത്രമാണ് കുഞ്ഞാലിമരക്കാർ അറബിക്കടലിന്റെ സിംഹം. മോഹൻലാൽ, കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജുൻ സർജ, പ്രഭു, മുകേഷ്, മഞജു വാര്യർ എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ 2019ലെ ദേശീയ പുരസ്‌കാരവും ലഭിച്ചു. മികച്ച ചിത്രം, മികച്ച വി.എഫ്.എക്‌സ് എന്നിങ്ങനെ രണ്ട് പുരസ്‌കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.

Content Highlight: I’ll be scared to act in his film again says Kalyani Priyadarshan

We use cookies to give you the best possible experience. Learn more