| Saturday, 18th May 2013, 1:38 pm

എനിക്കിഷ്ടം ദീപികയുടെ പുഞ്ചിരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബോളിവുഡില്‍ ഏറ്റവും സുന്ദരമായി ചിരിക്കുന്നതാരെന്ന് ചോദിച്ചാല്‍ മാധുരി ദീക്ഷിത് എന്നാവും ഭൂരിഭാഗം പേരും പറയുക. എന്നാല്‍ ചോദ്യം റണ്‍ബീര്‍ കപൂറിനോടാണെങ്കില്‍ ഉത്തരം പറയാന്‍ ഒരു മിനിട്ടുപോലും ആലോചിക്കേണ്ടി വരില്ല.[]

പൂര്‍വകാമുകി ദീപിക പദുകോണിന്റെ പുഞ്ചിരിക്കാണ് റണ്‍ബീര്‍ കപൂര്‍ ഫുള്‍ മാര്‍ക്ക് കൊടുക്കുന്നത്. ദീപികയും റണ്‍ബീറും ഒന്നിച്ചെത്തുന്ന യേ ജവാനി ഹേ ദിവാനി പുറത്തിറങ്ങാനിരിക്കുകയാണ്.[]

ചിത്രത്തില്‍ മാധുരി ദീക്ഷിത്തും അതിഥി താരമായി എത്തുന്നുണ്ട്. മാധുരിയുടെ വക ഒരു ഐറ്റം ഡാന്‍സാണ് ചിത്രത്തിലുള്ളത്. ചിത്രത്തിലെ നായികയായ ദീപികയെ കുറിച്ച് റണ്‍ബീര്‍ പറയുന്നത് കേള്‍ക്കുക, ദീപികയ്‌ക്കൊപ്പം ജോലി ചെയ്യുന്നത് വളരെ രസകരമാണ്. അവരുടെ പുഞ്ചിരിയും മനോഹരമാണ്. കത്രീന കൈഫിന്റെ പുഞ്ചിരിയും തനിക്കിഷ്ടമാണെന്നും റണ്‍ബീര്‍ പറയുന്നു.

മെയ് 31നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

We use cookies to give you the best possible experience. Learn more