| Friday, 30th November 2012, 12:41 pm

ഐ.കെ ഗുജ്‌റാള്‍ അന്തരിച്ചെന്ന വാര്‍ത്ത തെറ്റ്; സി.എന്‍.എന്‍ ഐ.ബി.എന്‍ ക്ഷമ ചോദിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി ഐ.കെ ഗുജ്‌റാള്‍ അന്തരിച്ചുവെന്ന വാര്‍ത്ത നല്‍കിയതില്‍ സി.എന്‍.എന്‍ ഐ.ബി.എന്‍ ടെലിവിഷനും, ഫസ്റ്റ് പോസ്റ്റ് ന്യൂസ് പോര്‍ട്ടലും ഖേദം പ്രകടിപ്പിച്ചു.[]

രോഗബാധിതനായി ദല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഗുജ്‌റാള്‍ അന്തരിച്ചെന്ന വാര്‍ത്ത ഇന്ന് 11 മണിയോടെയാണ് ഇവര്‍ നല്‍കിയത്. ഇവര്‍ക്ക് പിന്നാലെ മലയാളത്തിലെ ചില മാധ്യമങ്ങളും ഈ വാര്‍ത്ത നല്‍കിയിരുന്നു.

എന്നാല്‍, മരിച്ചെന്ന വാര്‍ത്ത ശരിയാണ് എന്നുറപ്പിക്കാന്‍ സി.എന്‍.എന്‍ ഐ.ബി.എനും, ഫസ്റ്റ് പോസ്റ്റ് ന്യൂസ് പോര്‍ട്ടലിനും കഴിഞ്ഞിരുന്നില്ല. ഗുജ്‌റാളിന്റെ കുടുംബം ഈ വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

ഗുജ്‌റാളിന്റെ നില അതീവ ഗുരുതരമാണെന്ന് ഗുജ്‌റാളിന്റെ മകന്‍ നരേഷ് ഗുജറാള്‍ വ്യക്തമാക്കി. ഇതോടെ വാര്‍ത്ത പിന്‍വലിച്ച് ചാനല്‍ മാപ്പ് പറയുകയായിരുന്നു.

ഇന്ത്യന്‍ പ്രിന്റ് ആന്റ് ടെലിവിഷന്‍ ജേര്‍ണലിസ്റ്റായ വീര്‍ സാങ്‌വിയാണ് ഈ വാര്‍ത്ത ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. പിന്നീട് ഇദ്ദേഹം വാര്‍ത്ത പോസ്റ്റ്തിരുത്തുകയായിരുന്നു.

ഐ.കെ ഗുജ്‌റാളിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ് എന്നാണ് താന്‍ പറഞ്ഞിരുന്നതെന്നും ഇതില്‍ ക്ഷമ ചോദിക്കുന്നെന്നും വീര്‍ സാങ്‌വി തന്റെ ട്വിറ്ററിലെ പോസ്റ്റില്‍ കുറിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more