| Monday, 28th September 2026, 3:11 pm

'നസ്രിയ പ്രിപ്പയര്‍ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല, വളരെ ഓര്‍ഗാനിക്കായി പെര്‍ഫോം ചെയ്യുന്നയാളാണ്: ഫഹദ് ഫാസില്‍

ആര്യ.പി

നടിയെന്ന നിലയിലുള്ള നസ്രിയയുടെ പെര്‍ഫോമന്‍സിനെ എങ്ങനെയാണ് വിലയിരുത്തുന്നതെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടനും പങ്കാളിയുമായ ഫഹദ് ഫാസില്‍.

നസ്രിയ വളരെ ഓര്‍ഗാനിക് ആയി പെര്‍ഫോം ചെയ്യുന്ന ആളാണെന്നായിരുന്നു ഫഹദിന്റെ മറുപടി. നസ്രിയ കഥാപാത്രങ്ങള്‍ക്കായി പ്രിപ്പയര്‍ ചെയ്യുന്നതേ കണ്ടിട്ടില്ലെന്നും ഫഹദ് പറഞ്ഞു. നസ്രിയയുടെ തെലുങ്ക് ചിത്രമായ അന്‍ടേ സുന്ദരാനികി തനിക്ക് ഇഷ്ടപ്പെട്ട സിനിമയാണെന്നും ഫഹദ് പറഞ്ഞു.

‘നസ്രിയ വളരെ ഓര്‍ഗാനിക്കായി പെര്‍ഫോം ചെയ്യുന്ന ആളാണ്. അവള്‍ എങ്ങനെയാണ് പ്രിപ്പയര്‍ ചെയ്യുന്നതെന്ന് ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. ഒരുപക്ഷേ അവള്‍ പ്രിപ്പയര്‍ ചെയ്യുന്നുണ്ടാകാം. പക്ഷേ നമുക്ക് അത് കാണാന്‍ കഴിയില്ല,’ ഫഹദ് പറഞ്ഞു.

സിനിമയുടെ സെറ്റിലായിരിക്കുമ്പോഴും ഒരേസമയം പല കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ നസ്രിയയ്ക്ക് കഴിയുമെന്നും ഫഹദ് പറയുന്നു.

വളരെ പെട്ടെന്ന് കാര്യങ്ങള്‍ മനസിലാക്കി അതിനനുസരിച്ച് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്ന സ്വിച്ച്ഡ് ക്വാളിറ്റിയാണ് നസ്രിയയ്ക്കുള്ളതെന്നും താരം പറയുന്നു. ഒരു രംഗത്തില്‍ പെട്ടെന്ന് ഇംപ്രൊവൈസ് ചെയ്യാനും നസ്രിയയ്ക്ക് കഴിയുമെന്ന് ഫഹദ് കൂട്ടിച്ചേര്‍ത്തു.

തന്റെ സിനിമാ തെരഞ്ഞെടുപ്പുകളെക്കുറിച്ചും ഫഹദ് അഭിമുഖത്തില്‍ സംസാരിച്ചു. ഒരു വര്‍ഷത്തില്‍ ഒന്നോ രണ്ടോ കഥകള്‍ മാത്രമാണ് താന്‍ കേള്‍ക്കാറുള്ളതെന്നും ഒരു സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മറ്റ് സിനിമകളുടെ കഥകള്‍ കേള്‍ക്കുന്ന ശീലം തനിക്കില്ലെന്നും ഫഹദ് വ്യക്തമാക്കി.

‘ഒരു സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മറ്റൊരു സിനിമയുടെ കഥ കേള്‍ക്കാറില്ല. ഒരു വര്‍ഷത്തില്‍ ഒന്നോ രണ്ടോ കഥകള്‍ മാത്രമേ കേള്‍ക്കാറുള്ളൂ,’ ഫഹദ് പറഞ്ഞു

താന്‍ ഒരിക്കലും സിനിമയിലേക്ക് വരണമെന്ന് ആഗ്രഹിച്ചിരുന്ന ആളായിരുന്നില്ലെന്നും ഫഹദ് പറയുന്നു. പഠനത്തിനായി അമേരിക്കയിലേക്ക് പോയ ശേഷമാണ് ലോകസിനിമകള്‍ കൂടുതല്‍ കാണാന്‍ തുടങ്ങിയത്. അതോടെയാണ് സിനിമയിലേക്ക് തിരിച്ചുവരണമെന്ന ആഗ്രഹം തോന്നിയത്.

എന്നാല്‍ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുക എന്നതായിരുന്നില്ല അന്ന് ഫഹദിന്റെ മനസിലെ സിനിമാ സ്വപ്നം. സിനിമ നിര്‍മിക്കാനും എഴുതാനുമൊക്കെയായിരുന്നു കൂടുതല്‍ താത്പര്യം.

അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി അഭിനയിക്കാന്‍ അവസരം ലഭിച്ചതെന്നും അങ്ങനെയാണ് വീണ്ടും സിനിമയിലേക്ക് എത്തിയതെന്നും ഫഹദ് പറഞ്ഞു.

Content Highlight: I haven’t seen Nazriya preparing; she is someone who performs very organically Fahadh Faasil

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more