| Wednesday, 22nd October 2025, 9:02 am

ആദിത്യ വര്‍മയില്‍ കുറ്റബോധമില്ല; കരിയര്‍ വളരാന്‍ അത് സഹായിച്ചു: ധ്രുവ് വിക്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ താരപുത്രന്മാരില്‍ ഏറ്റവും ആരാധകരുള്ള നടന്മാരിലൊരാളാണ് ധ്രുവ് വിക്രം. തമിഴ് സൂപ്പര്‍ താരം ചിയാന്‍ വിക്രമിന്റെ മകനെന്ന ലേബലില്‍ സിനിമാലോകത്തേക്ക് കടന്നുവന്ന ധ്രുവ് ആദ്യചിത്രത്തിലൂടെ ഇന്‍ഡസ്ട്രിയെ ഞെട്ടിച്ചു. തെലുങ്കിലും ഹിന്ദിയിലും സൂപ്പര്‍ഹിറ്റായ അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കിലൂടെയാണ് താരം അരങ്ങേറിയത്. ഇപ്പോള്‍ തന്റെ ആദ്യചിത്രമായ ആദിത്യ വര്‍മയെക്കുറിച്ച് സംസാരിക്കുകയാണ് ധ്രുവ്.

ആദിത്യ വര്‍മയുടെ കാര്യത്തിൽ സംഭവിച്ചത് എനിക്ക് മറികടക്കാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ ഞാന്‍ ഞാന്‍ വന്നവഴിയിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഞാന്‍ എല്ലാ വിമര്‍ശനങ്ങളെയും സ്വീകരിക്കുന്നു. ഇന്ന് നിങ്ങളോട് സംസാരിക്കുന്ന വ്യക്തിയായി വളരാന്‍ അത് സഹായിച്ചുവെന്ന് എനിക്ക് തോന്നുന്നു. എനിക്ക് അക്കാര്യത്തില്‍ ഖേദമില്ല,’ ധ്രുവ് വിക്രം പറയുന്നു.

ആ സിനിമ തനിക്ക് വിജയമായിരുന്നെന്നും ചിത്രത്തിന് നല്ല സ്വീകാര്യത ലഭിച്ചുവെന്നും അദ്ദേഹം പറയുന്നു. ആദിത്യ വര്‍മ എന്ന ചിത്രം റീമേക്ക് ആയിരുന്നെന്നും മറ്റ് അഭിനേതാക്കള്‍ പൂര്‍ണതയോടെ ചെയ്തുവെച്ച ചിത്രത്തിന് ഒരു യഥാര്‍ത്ഥ പതിപ്പ് ഉണ്ടായിരുന്നെന്നും ധ്രുവ് കൂട്ടിച്ചേര്‍ത്തു. കഥാപാത്രത്തോട് ഞാന്‍ എത്ര സത്യസന്ധനായിരുന്നാലും സ്വന്തം രീതിയില്‍ ചെയ്യാന്‍ ആഗ്രഹിച്ചാലും അത് വ്യാഖാനമായിരുന്നെന്നും കഥയും സംഭവങ്ങളും എങ്ങനെയായിരിക്കുമെന്ന് ആളുകള്‍ക്ക് കൃത്യമായി അറിയുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിന്റെ റീമേക്കാണ് ആദിത്യ വര്‍മ. ചിത്രം ആദ്യം വര്‍മ എന്ന പേരിലായിരുന്നു പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സംവിധായകന്‍ ബാല നല്‍കിയ അന്തിമ ഫുട്ടേജില്‍ നിര്‍മാതാക്കളായ ഇ4 എന്റര്‍ടെയ്‌മെന്റ് അതൃപ്തി അറിയിക്കുകയായിരുന്നു. വര്‍മയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിനൊരുങ്ങുമ്പോഴായിരുന്നു ചിത്രം ഉപേക്ഷിക്കാന്‍ നിര്‍മാക്കള്‍ തീരുമാനിച്ചത്. സിനിമയുടെ പ്രിവ്യൂ കണ്ടതിന് ശേഷമായിരുന്നു നിര്‍മാതാക്കളുടെ നടപടി.

പിന്നീട് ബാല സ്വയം പിന്‍മാറുകയും ഗിരീസായ ചിത്രം ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് ആദിത്യ വര്‍മ എന്ന് പുനര്‍നാമകരണം ചെയ്ത് പുറത്തിറക്കുകായിരുന്നു.

ആദ്യം വര്‍മയുടെ ടീസര്‍ റിലീസ് ചെയ്തപ്പോള്‍ ധ്രുവിന്റെ അഭിനയത്തെ വിമര്‍ശകര്‍ പരിഹസിച്ചിരുന്നു. എന്നാൽ രണ്ടാമത് ഇറങ്ങിയ ടീസറിന് നല്ല പ്രതികരണമാണ് ലഭിച്ചത്.

Content Highlight: I have no regret on Adithya Varma Film Says Druv Vikram

We use cookies to give you the best possible experience. Learn more