| Saturday, 2nd August 2025, 9:24 am

എന്നെത്തേടി ഒരുപാട് ശക്തമായ കഥാപാത്രങ്ങള്‍ വരുന്നുണ്ട്, 'ടൂള്‍' ആയി അഭിനയിക്കാനില്ല: ദുഷാര വിജയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ധനുഷ് രചനയും സംവിധാനവും നിര്‍വഹിച്ച് പുറത്തിറങ്ങിയ ചിത്രമായിരുന്നു രായന്‍. കലാനിധി മാരന്റെ സണ്‍ പിക്ചേഴ്സ് നിര്‍മിച്ച ചിത്രം ആക്ഷന്‍ ത്രില്ലര്‍ ഴോണറിലാണ് ഒരുങ്ങിയത്.

ദുഷാര വിജയന്‍, എസ്.ജെ. സൂര്യ, സുന്ദീപ് കിഷന്‍, കാളിദാസ് ജയറാം, സെല്‍വരാഘവന്‍, പ്രകാശ് രാജ്, അപര്‍ണ ബാലമുരളി, വരലക്ഷ്മി ശരത്കുമാര്‍, ശരവണന്‍, ദിലീപന്‍, ദിവ്യ പിള്ള എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.  ഇപ്പോള്‍ അഭിനയത്തെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ദുഷാര വിജയന്‍.


ധനുഷിനൊപ്പം അഭിനയിക്കണം എന്ന് വളരെ നാളായി ആഗ്രഹിച്ചിരുന്ന കാര്യമാണെന്നും തന്റെ സ്വപ്നമായിരുന്നു അതെന്നും ദുഷാര പറയുന്നു. ‘ഈ കഥയില്‍ നിങ്ങള്‍ക്ക് എന്റെ അനുജത്തി വേഷമാണ്. സമ്മതമാണോ’ എന്നാണ് ധനുഷ് ചോദിച്ചതെന്നും താന്‍ ഒട്ടും ചിന്തിക്കാതെ തന്നെ ഓക്കേ എന്നുപറഞ്ഞുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘ക്യാമറയുടെ മുന്നില്‍ മാത്രമാണ് ഞാന്‍ ചേട്ടനായി കരുതിയത്. ആ സീന്‍ കഴിഞ്ഞാല്‍ അദ്ദേഹം എനിക്ക് ഹീറോ തന്നെ. അദ്ദേഹത്തെ ‘സാര്‍’ എന്നുവിളിക്കും. അദ്ദേഹത്തിന്റെ ഹീറോയിനായി അഭിനയിക്കണം എന്നത് എന്റെ ആഗ്രഹമാണ്.’ ദുഷാര പറഞ്ഞു.

തന്നെത്തേടി ഒരുപാട് ശക്തമായ കഥാപാത്രങ്ങള്‍ വരുന്നുണ്ടെന്നും വെറുതെ ഒരു ‘ടൂള്‍’ പോലെ അഭിനയിക്കാന്‍ താന്‍ ഒരുക്കമല്ലെന്നും ദുഷാര വ്യക്തമാക്കി. ജീവിതത്തില്‍ പണം ആവശ്യമാണെന്നും എന്നാല്‍ താന്‍ ശമ്പളത്തിന് വേണ്ടി മാത്രമല്ല അഭിനയിക്കുന്നതെന്നും നടി പറയുന്നു. തനിക്ക് സിനിമ ഇല്ലെങ്കിലും വീട്ടുകാര്‍ തന്നെ സംരക്ഷിക്കുമെന്നും തനിക്ക് ശമ്പളമല്ല കഥാപാത്രമാണ് പ്രധാനമെന്നും അവര്‍ പറയുന്നു.

തന്റെ സിനിമാ ജീവിതത്തില്‍ രജിനികാന്ത്, വിക്രം, പാ. രഞ്ജിത്ത്, ധനുഷ് എന്നിങ്ങനെ പ്രതിഭകള്‍ക്കൊപ്പം സിനിമകള്‍ ചെയ്തുവെന്ന് പറഞ്ഞ ദുഷാര താന്‍ ഭാഗ്യവതിയാണെന്ന് കൂട്ടിച്ചേര്‍ത്തു. ‘വിക്രം സാര്‍ ഒരു ജോളി ടൈപ്പാണ്. അദ്ദേഹത്തോടൊപ്പം അഭിനയിച്ചതും നല്ല എക്‌സ്പീരിയന്‍സായിരുന്നു,’  ദുഷാര പറഞ്ഞു.

Content Highlight: I have many strong characters coming my way says Dushara Vijayan

We use cookies to give you the best possible experience. Learn more