| Monday, 12th October 2026, 3:45 pm

എങ്ങനെയെങ്കിലും ആ ടീമിൽ കയറണമെന്ന് ആഗ്രഹിച്ചിരുന്നു, അപ്പോഴാണ് ശ്യാമേട്ടൻ എന്നെ പ്രേമലുവിലേക്ക് റെക്കമൻഡ് ചെയ്യുന്നത്: ഷമീർ ഖാൻ

അനുപമ കെ. സീത

‘ദി ചൂരൽ’ എന്ന സോഷ്യൽ മീഡിയ പേജിലെ പ്രകടനങ്ങളിലൂടെയാണ് ഷമീർ ഖാൻ മലയാളികൾക്ക് സുപരിചിതനാവുന്നത്. പക്ഷികളുടെയും മൃഗങ്ങളുടെയും രൂപത്തിൽ സമകാലിക വിഷയങ്ങൾ സംസാരിച്ചുകൊണ്ടുള്ള വിഡിയോകൾ വൈറലായിരുന്നു. കസിനായിട്ടുള്ള ജാസിം ഹാഷിമിനൊപ്പമായിരുന്നു വീഡിയോസ് ചെയ്തത്.

ഷമീറിന്റെ ആദ്യ സിനിമ ‘ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ’ ആണ്. ഗിരീഷ് എ.ഡിയുടെ ‘പ്രേമലു’വിലെ സുബിൻ എന്ന കഥാപാത്രമായിരുന്നു വഴിത്തിരിവായ കഥാപാത്രം. ഗിരീഷിന്റെ തന്നെ ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ൽ ജോമോൻ എന്ന കഥാപാത്രവും ഷമീർ ചെയ്തിരുന്നു. പ്രധാന കഥാപാത്രങ്ങളുടെ കൂടെ സ്‌ക്രീൻ ടൈം ഏറെയുണ്ടായിരുന്നതിനാൽ ജോമോന്റെ ഓരോ കൗണ്ടറടിക്കും തുടരെയുള്ള കയ്യടികൾ കിട്ടിയിരുന്നു.

ഇപ്പോഴിതാ ‘പ്രേമലു’വിലേക്ക് തന്നെ സജസ്റ്റ് ചെയ്തത് ശ്യാം പുഷ്ക്കരൻ ആണെന്നും അറിഞ്ഞപ്പോൾ സന്തോഷമായെന്നും പറയുകയാണ് ഷമീർ ഖാൻ. റിപ്പോർട്ടർ ഫിലിംസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷമീർ.

പ്രേമലു.ബെത്‌ലഹേം കുടുംബ യൂണിറ്റ്.Photo.Screen Grab/Youtube.com

‘പ്രേമലു ചെയ്തുകൊണ്ടിരുന്നപ്പോൾ ഞങ്ങൾ സിനിമക്ക് വേണ്ടി സ്ക്രിപ്റ്റ് എഴുതുകയായിരുന്നു. കുമ്പളങ്ങി നൈറ്റ്‌സും പ്രേമലുവും കണ്ടപ്പോൾ ഇങ്ങനെയാണ് ഇവരൊക്കെ സിനിമ ചെയ്യുന്നത്, നമ്മളിനി എന്തു ചെയ്യും എന്ന തോന്നലായിരുന്നു. ഞങ്ങൾ എന്തൊക്കെയോ ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് വളരെ സിമ്പിൾ ആയിട്ട് ഗിരീഷ് എ.ഡി പ്രേമലു ചെയ്ത് ഹിറ്റടിക്കുന്നത്. അപ്പോൾ ഇങ്ങനെയല്ല എഴുതേണ്ടതെന്ന തോന്നലൊക്കെ വന്നിട്ടുണ്ടായിരുന്നു. എങ്ങനെയെങ്കിലും ആ ടീമിൽ കയറി പറ്റണം എന്നൊക്കെ ഞങ്ങൾ പറഞ്ഞിട്ടുണ്ട്. അപ്പോഴാണ് ശ്യാമേട്ടൻ എന്നെ പ്രേമലുവിലേക്ക് റെക്കമൻഡ് ചെയ്യുന്നത്. അറിഞ്ഞപ്പോൾ ഭയങ്കര സന്തോഷം തോന്നി.’ ഷമീർ പറഞ്ഞു.

തനിക്ക് സിനിമയിൽ എത്തുന്നതിനു മുമ്പ് എന്റർടൈന്റ്‌മെന്റ് മേഖലയുമായി ഒരു ബന്ധവും ഇല്ലായിരുന്നുവെന്നും ഒരുപാട് സിനിമകളൊന്നും കാണാറില്ലായിരുന്നുവെന്നും ഷമീർ കൂട്ടിച്ചേർത്തു. ഗൾഫിൽ ജോലിക്ക് പോയപ്പോൾ അവിടെ പറ്റാതെ അവിടെ നിന്നും എസ്‌കേപ്പ് ആവാൻ വേണ്ടി പ്ലാൻ ചെയ്ത കുറെ കാര്യങ്ങളിൽ ഒന്നായിരുന്നു സ്ക്രിപ്റ്റ് റൈറ്റിങ്ങെന്നും ഷമീർ വ്യക്തമാക്കി.

നടൻ എന്നതിനപ്പുറം തിരക്കഥാകൃത്തും കണ്ടന്റ് ക്രിയേറ്ററും കൂടിയാണ് ഷമീർ ഖാൻ. ‘ചക്കപ്പഴം’,’ഉപ്പും മുളകും’ എന്നീ ഹാസ്യപരമ്പരകളിൽ തിരക്കഥാകൃത്തായി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ‘ഖൽബ്’,’ ബെത്‌ലഹേം കുടുംബ യൂണിറ്റ്’,’തെക്ക് വടക്ക് ‘ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Content Highlight: I had a strong desire to get onto that team somehow; that’s when Shyam ettan recommended me for said Premalu Shameer Khan

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more