| Monday, 8th September 2025, 8:29 am

അവരു‌ടെ സിനിമകൾ കാണുമ്പോൾ കൊതി തോന്നിയി‌ട്ടുണ്ട്; അത്തരം അനുഭവം ഇന്നില്ല: വിനീത് ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗായകൻ, അഭിനേതാവ്, സംവിധായകൻ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് വിനീത് ശ്രീനിവാസൻ. ശ്രീനിവാസൻ എന്ന നടൻ്റെ ലേബലിലാണ് സിനിമയിലേക്ക് കടന്നുവന്നതെങ്കിലും പിന്നീട് തൻ്റേതായ സ്ഥാനം വിനീത് ഉണ്ടാക്കിയെടുത്തു. 2003ൽ കിളിച്ചുണ്ടൻ മാമ്പഴത്തിലെ ‘കസവിന്റെ തട്ടമിട്ട്’ എന്ന പാട്ടിലൂടെയാണ് ഗാനരംഗത്തേക്ക് പ്രവേശിച്ചത്. തുടർന്ന് നിരവധി സിനിമകളിൽ പാട്ടുപാടി.

സൈക്കിൾ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെ അഭിനയരംഗത്തേക്കും മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്കും അദ്ദേഹം പ്രവേശിച്ചു. വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ സംവിധാനത്തിൽ അവസാനമായി പുറത്തിറങ്ങിയ ചിത്രം. കരം എന്ന സിനിമയാണ് വരാൻ പോകുന്നത്.

‘പണ്ട് പ്രിയനങ്കിളിന്റെയും സത്യനങ്കിളിന്റെയും ഒക്കെ സിനിമകൾ കാണുമ്പോഴും അവർ പറഞ്ഞിട്ടുള്ള കഥകളൊക്കെ കേൾക്കുന്ന സമയത്ത് നമുക്കൊരു കൊതി തോന്നിയിട്ടുണ്ട്. സത്യനങ്കിളിനെയൊക്കെ ഒടുവിൽ അങ്കിൾ വിളിച്ച് എപ്പോഴാ തുടങ്ങുന്നത് എന്ന് ചോദിക്കുമായിരുന്നുവെന്ന് കേട്ടിട്ടുണ്ട്.

സിനിമ ഉണ്ടോ ഇല്ലയോ അല്ലെങ്കിൽ എന്താ കഥാപാത്രം എന്താണെന്ന് പോലും അറിയില്ല എന്നാലും എപ്പോഴാ വരേണ്ടത് എന്നൊക്കെ ചോദിക്കും,’ വിനീത് ശ്രീനിവാസൻ പറയുന്നു.

താളവട്ടം സിനിമയുടെ സമയത്ത് ഹോസ്പിറ്റലായി ഷൂട്ട് ചെയ്തിരുന്ന സ്ഥലത്താണ് മോഹൻലാലും പ്രിയദർശനും താമസിച്ചതെന്നും സിനിമയുടെ സക്‌സസ് എന്നതിനെക്കാളും അതിന്റെ അനുഭവം ഒരിക്കലും മറക്കാൻ പറ്റില്ലെനന്നും വിനീത് പറയുന്നു.

വർഷങ്ങൾക്ക് ശേഷം മൂന്നാറിൽ ഷൂട്ട് ചെയ്തപ്പോൾ അവിടെ തന്നെയാണ് താൻ താമസിച്ചതെന്നും ഇത്തരം എക്‌സ്പീരിയൻസ് ഇന്നത്തെക്കാലത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

തങ്കം സിനിമയുടെ ഷൂട്ടിങ് സമയത്ത് തന്നെ ബിജു മേനോൻ എവിടെയാണെന്ന് ചോദിച്ച് വിളിക്കുമായിരുന്നെന്നും താൻ കാരവാനിലാണെന്ന് മറുപടി പറയുമ്പോൾ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെല്ലാൻ പറയുമായിരുന്നുവെന്നും വിനീത് ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

അരവിന്ദന്റെ അതിഥികൾ സിനിമ ചെയ്യുന്ന സമയത്ത് കോടമ്പാക്കത്തായിരുന്നു ഷൂട്ടെന്നും അവിടെയും എല്ലാവരും ഒരുമിച്ചായിരുന്നെന്നും വിനീത് പറഞ്ഞു. അത്തരം സിനിമ ഇനി സംഭവിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓൺ ദി ഡോട്ട് മീഡിയ എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു വിനീത് ശ്രീനിവാസൻ.

Content Highligght: I feel nostalgic when I watch their movies says Vineeth Sreenivasan

We use cookies to give you the best possible experience. Learn more