| Thursday, 11th April 2013, 12:58 pm

റെഡ് ബുള്ളിനോട് മാപ്പ് പറയില്ല: സെബാസ്റ്റിയന്‍ വെറ്റല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷാങ്ഹായ്: ടീമിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ റെഡ് ബുള്ളിനോട് മാപ്പ് പറയാനില്ലെന്ന് ഫോര്‍മുല വണ്‍ ലോക ചാമ്പ്യന്‍ സെബാസ്റ്റ്യന്‍ വെറ്റല്‍.[]

മലേഷ്യന്‍ ഗ്രാന്റ് പ്രിക്‌സിലാണ് ടീമിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതെ വെറ്റല്‍ മത്സരിച്ചത്. മത്സരത്തില്‍ വെറ്റല്‍ വിജയിക്കുകയും ചെയ്തിരുന്നു.

ടീമിനേക്കാള്‍ വലുതായി തന്നെ പ്രതിഷ്ഠിച്ചതില്‍ താന്‍ പശ്ചാതപിക്കുന്നു. അങ്ങനെ താന്‍ ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ ഇതില്‍ കൂടുതല്‍ മാപ്പപേക്ഷയുടെ കാര്യമില്ലെന്നും വെറ്റല്‍ പറയുന്നു.

മത്സരത്തില്‍ ഞാന്‍ വിജയിച്ചതാണ്. ഒരു വിജയത്തിന് മാപ്പ് പറയേണ്ട കാര്യമില്ല. വിജയിക്കുന്നത് കൊണ്ടാണ് എനിക്ക് നല്ല ജോലിയും ഒന്നാം സ്ഥാനവും ലഭിച്ചത്. ഞാന്‍ ചെയ്യുന്ന ജോലി ഞാന്‍ ഇഷ്ടപ്പെടുന്നുണ്ട്. വെറ്റല്‍ പറയുന്നു.

മലേഷ്യന്‍ ഗ്രാന്റ് പ്രീയില്‍ ഓസ്‌ട്രേലിയന്‍ താരം മാര്‍ക് വെബ്ബറിന്റെ പുറകിലായി സ്ഥാനമുറപ്പിക്കാന്‍ വെറ്റലിനോട് ടീം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ടീമിന്റെ നിര്‍ദേശം വെറ്റല്‍ അംഗീകരിച്ചിരുന്നില്ല.

Latest Stories

We use cookies to give you the best possible experience. Learn more