| Friday, 6th November 2026, 11:48 am

ഇറാന്റെ ബാക്കിയുളള ഭാഗങ്ങള്‍ കൂടി തകര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, എന്നാലെനിക്കത് ചെയ്യേണ്ടി വന്നേക്കാം: ട്രംപ്

നിഷാന. വി.വി

വാഷിങ്ടണ്‍: ഇറാനെതിരെ പുതിയ മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഇറാന്റെ ബാക്കിയുള്ള ഭാഗങ്ങള്‍ കൂടി തകര്‍ക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ അതിന് നിര്‍ബന്ധിതനായേക്കാമെന്നും ട്രംപ് പറഞ്ഞു.

എന്താണ് സംഭവിക്കാന്‍ പോവുന്നതെന്ന് അധികം വൈകാതെ എല്ലാവരും അറിയുമെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

കൂടാതെ ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചും ട്രംപ് സംസാരിച്ചു. തങ്ങളുടെ അനുമതിയില്ലാതെ അവര്‍ ഒന്നും ചെയ്യില്ലായിരുന്നു ട്രംപിന്റെ അവകാശവാദം. യു.എസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ട് സമ്മര്‍ദത്തിലായ സാഹചര്യത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പ്.

യു.എസിന്റെ നിബന്ധനകള്‍ അംഗീകരിച്ച് ഒത്തുതീര്‍പ്പിന് തയാറായില്ലെങ്കില്‍ ഇറാനെതിരെ വീണ്ടും വലിയ തോതിലുള്ള ആക്രമണം നടത്തുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പും ട്രംപ് പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം, ഇറാന്‍ കേന്ദ്രീകരിച്ചുള്ള സംഘര്‍ഷം മേഖലയിലെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. യമനിലെ ഹൂതി ആക്രമണങ്ങളും അതിന് പിന്നാലെയുണ്ടായ പ്രാദേശിക ശക്തികളുടെ തിരിച്ചടികളും ചെങ്കടല്‍ മേഖലയിലെ സംഘര്‍ഷാവസ്ഥ കൂടുതല്‍ രൂക്ഷമാക്കി.

Content Highlight: I do not wish to destroy the remaining parts of Iran, but I might have to: Trump

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more