പ്രേമം എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് വിനയ് ഫോര്‍ട്ട്. പ്രേമത്തിലെ വിമല്‍ സര്‍ എന്ന കഥാപാത്രം നേടിക്കൊടുത്ത ജനപ്രീതി ഇന്നും നഷ്ടപ്പെടുത്താതെ സൂക്ഷിക്കുന്നതിന് ഉദാഹരണമാണ് അവസാനം പുറത്തിറങ്ങിയ പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍ എന്ന സിനിമയിലെ വിനയ്‌യുടെ പ്രകടനം.
വളരെ കുറഞ്ഞ സ്‌ക്രീന്‍ടൈമിലും താരം മികച്ച പ്രകടനം കാഴ്ചവച്ച് ഇതിനോടകം തന്നെ പ്രേക്ഷകപ്രശംസ നേടി കഴിഞ്ഞു. സിനിമയിലെ മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു രംഗം തിയേറ്ററില്‍ ഏറെ ചിരി പടര്‍ത്തിയിരുന്നു. സിനിമ ഇപ്പോള്‍ ലോകമെമ്പാടുമായി 15 ദിവസത്തിനുള്ളില്‍ തന്നെ 50 കോടിയിലധികം കളക്ഷന്‍ നേടിയിട്ടുണ്ട്.
സിനിമയുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് താരം നായകവേഷത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവച്ചത്.
‘ആക്ടറിനെ ആക്ടര്‍ ആയിട്ട് തന്നെ നമ്മുക് കാണാന്‍ പറ്റണം, നായകനായാലേ നടാനാവൂ എന്നത് തെറ്റായിട്ടുള്ളൊരു പരിപാടി ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത് ,’ വിനയ് പറഞ്ഞു.
മലയാളത്തിലെ ഇതിഹാസ നായകന്മാരായിട്ടുള്ള മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പോലെ ലളിത ചേച്ചി, തിലകന്‍, ഭരത് ഗോപി എന്നിവരൊക്കെ അത്ഭുതപ്പെടുത്തിയ മികച്ച അഭിനേതാക്കളാണ്. ഭരത് ഗോപി ചെയ്ത പോലെയുള്ള കഥാപാത്രങ്ങള്‍ വേറെയാരും മലയാള സിനിമയില്‍ ചെയ്തിട്ടില്ലെന്നും വിനയ് പറഞ്ഞു.
നാടകമാണെങ്കിലും സിനിമയാണെങ്കിലും ആളുകള്‍ക്ക് കാണാന്‍ വേണ്ടിയാണ് ചെയ്യുന്നത്. തുടര്‍ച്ചയായ സിനിമളുടെ വിജയം സന്തോഷം തന്നതിനേക്കാളുപരി സംതൃപ്തി ആണ് തന്നതെന്നും വിനയ് വ്യക്തമാക്കി.
അവസാനം പുറത്തിറങ്ങിയ ബെത്ലഹേം കുടുംബ യൂണിറ്റ് , മോഹിനിയാട്ടം തുടങ്ങിയ ചിത്രങ്ങളിലെ വീണയുടെ കഥാപാത്രങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ട് സിനിമയും ബോക്‌സ് ഓഫീസില്‍ ഹിറ്റ് സൃഷ്ടിച്ചവയായിരുന്നു.
മോഹിനിയാട്ടത്തിലും പൊലീസ് വേഷം തന്നെയാണ് വിനയ് ചെയ്തതെങ്കിലും തീര്‍ത്തും വ്യത്യസ്തമായാണ് രണ്ട് കഥാപാത്രങ്ങളെയും താരം അവതരിപ്പിച്ചിട്ടുള്ളത്.
‘ഭാഗ്യതാരം’ എന്ന പേരും നിലവില്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ വിനയ് ഫോര്‍ട്ടിനുണ്ട്. അതെല്ലാം സെക്കന്‍ഡറി ആണെന്നാണ് വിനയ് അഭിമുഖത്തില്‍ പറഞ്ഞത്. സിനിമയിലുടനീളം ഇല്ലെങ്കിലും തന്റെ സ്വാഭാവികമായ അഭിനയശൈലികൊണ്ട് തന്റേതായ ഇടം നേടിയെടുക്കാന്‍ കഴിഞ്ഞ നടനാണ് വിനയ് ഫോര്‍ട്ട്.
Content Highlight: I disagree with the idea that one has to be a hero to be considered an actor: Vinay Forrt