| Monday, 2nd November 2026, 11:59 am

അദ്ദേഹത്തെ കാണാൻ വേണ്ടിയിട്ടാണ് ചെറിയ വേഷമാണെങ്കിലും ആ സിനിമ ചെയ്തത്: ഫെമിന ജോർജ്ജ്

അനുപമ കെ. സീത

അല്ലു അർജുൻ- ദീപിക പദുകോൺ എന്നിവരെ നായിക നായകനാക്കി അറ്റ്ലീ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് റാക്ക. സയൻസ് ഫിക്ഷൻ ആക്ഷൻ ഴോണറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് സൺ പിക്ചേഴ്സാണ്. പുനർജന്മത്തിന്റെ കഥ പറയുന്ന ചിത്രം സയൻസ് ഫിക്ഷനും ഫാന്റസിയും ചേർത്താണ് ഒരുക്കുന്നത്.

മലയാളത്തിൽ നിന്നും നടി ഫെമിന ജോർജ്ജും റാക്കയിൽ ചെറിയ വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ താന്‍ ഭാഗമാണെന്നും അതേസമയം എല്ലാവരും കരുതുന്നത് പോലെ വലിയ വേഷമല്ല താൻ ചെയ്യുന്നതെന്നും താരം മുമ്പ് തന്നെ വെളിപ്പെടുത്തിയിരുന്നു. സിനിമയിൽ പ്രധാനവേഷം ചെയ്യുന്നുണ്ടെന്ന രീതിയിൽ റൂമറുകളുണ്ടായ സാഹചര്യത്തിലായിരുന്നു നടി തന്നെ തുറന്ന് പറഞ്ഞ് രംഗത്തെത്തിയത്.

അല്ലു അർജുൻ പോലെയുള്ള താരങ്ങളെ കാണാനും അവരുടെ കൂടെയുള്ള അഭിനയം എക്സ്പീരിയൻസ് ചെയ്യാനും വേണ്ടിയാണ് ചെറിയ വേഷമായിട്ടും റാക്കയിൽ അഭിനയിച്ചതെന്നാണ് ഫെമിന പറയുന്നത്. ക്ലബ് എഫ്.എമ്മുമായുള്ള അഭിമുഖത്തിലാണ് താരം ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്.

റാക്ക. Photo: X.com

‘ഞാൻ റാക്കയിലുണ്ടെന്നുള്ളത് സത്യമാണ്. പക്ഷേ ഞാൻ വളരെ ചെറിയൊരു പരിപാടിയാണ് ചെയ്യുന്നത്. ഭയങ്കര വലിയ സംഭവമൊന്നും അല്ല, വളരെ കുഞ്ഞൊരു പരിപാടിയാണ്. പക്ഷേ അങ്ങനെ ഇരുന്നാലും ഞാൻ വളരെ ഹാപ്പിയാണ്, അങ്ങനെയൊരു പ്രോജക്ടിന്റെ ഭാഗമാകാൻ പറ്റിയതിൽ. കാരണം അത് വളരെ വലിയൊരു പ്രോജക്ടാണ്.

തീർച്ചയായിട്ടും ഞാൻ അവിടെ പോയത് ആ ഒരു എക്സ്പീരിയൻസിനും ഇവരെയൊക്കെ കാണാനും വേണ്ടിയിട്ടാണ്. ആദ്യമായ് അദ്ദേഹത്തെ കണ്ടപ്പോൾ എന്റെ മനസിൽ വന്നത് അദ്ദേഹത്തിന്റെ ആദ്യ പടമായ ഹാപ്പിയാണ്. ഞാൻ അല്ലു സാറിന്റെ ആദ്യം കണ്ട സിനിമ ഹാപ്പിയാണ്. ഭയങ്കര ഇഷ്ടമുള്ള സിനിമയാണത്, എനിക്കിപ്പോഴും ഇഷ്ടമാണ്,’ ഫെമിന പറഞ്ഞു.

അതിനു ശേഷം അദ്ദേഹത്തിന്റെ സിനിമകൾ കാണാൻ താൻ എഫേർട്ട് ഇട്ടിട്ടുണ്ടെന്നും അതിൽ കൃഷ്ണയാണ് തനിക്ക് ഏറ്റവുമധികം ഇഷ്ടമുള്ള സിനിമയെന്നും താരം കൂട്ടിച്ചേർത്തു.

ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളിയിൽ നായികയായിക്കൊണ്ടായിരുന്നു താരം സിനിമയിലേക്കെത്തുന്നത്. അതിലെ വേഷവും അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കറക്കം, ഒറിജിനൽ, ഹൈക്കു എന്നീ സിനിമകളാണ് താരത്തിന്റെ മറ്റ് സിനിമകൾ.

Content Highlight: I did that film even though it was a small role just to get to see him says Femina George

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more