മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കല്യാണി പ്രിയദർശൻ. വിക്രം കുമാർ സംവിധാനം ചെയ്ത ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്.
കല്യാണിയുടെതായി റിലീസിന് എത്താൻ പോകുന്നത് രണ്ട് സിനിമകളാണ്. ലോകഃ ചാച്റ്റർ വൺ: ചന്ദ്രയും ഓടും കുതിര ചാടും കുതിരയും ആണ് കല്യാണിയുടെ സിനിമകൾ. ഇപ്പോൾ ഒരു പ്രത്യേക കഥാപാത്രം ചെയ്യണമെന്നുള്ള ആഗ്രഹം തനിക്കില്ലെന്ന് കല്യാണി പറയുന്നു.
‘എനിക്ക് ഇന്ന കഥാപാത്രം ചെയ്യണമെന്നൊന്നമില്ല. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ഫഹദ് പറഞ്ഞിരുന്നു ‘എനിക്ക് ഇഷ്ടപ്പെട്ട സിനിമ ഞാൻ ചെയ്താൽ എനിക്കെങ്കിലും ഇഷ്ടപ്പെടും’ എന്ന്. അത് എനിക്ക് കണക്ട് ചെയ്യാൻ പറ്റി,’ കല്യാണി പറയുന്നു. ആ ഒരു തിയറിയിലാണ് താൻ മുന്നോട്ട് പോകുന്നതെന്നും ഒരു കഥാപാത്രത്തെയും താൻ തേടിപ്പോകാറില്ലെന്നും കല്യാണി പറയുന്നു.
മറ്റ് ഭാഷകളിൽ നിന്നും മലയാളത്തിൽ വന്ന് അഭിനയിക്കുമ്പോൾ വീട്ടിൽ വന്ന് അഭിനയിക്കുന്ന ഫീൽ ആണ് കിട്ടുന്നതെന്നും നടി കൂട്ടിച്ചേർത്തു. മലയാളത്തിൽ നിന്നും വേറെ എങ്ങോട്ടും പോകാനുള്ള തീരുമാനമില്ല തനിക്കെന്നും താൻ ജനിക്കാൻ തന്നെ കാരണം മലയാളം ഇൻഡസ്ട്രിയാണെന്നും കല്യാണി പറയുന്നു. തന്റെ പുതിയ ചിത്രമായ ലോകഃ ചാച്റ്റർ വൺ: ചന്ദ്ര എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി വൺ ടു ടോക്സിനോട് സംസാരിക്കുകയായിരുന്നു കല്യാണി.
ലോകഃ ചാച്റ്റർ വൺ: ചന്ദ്ര
മലയാളത്തിലെ ആദ്യത്തെ വുമൺ സൂപ്പർ ഹീറോ ചിത്രം എന്ന പ്രത്യേകയോടെ എത്തുന്ന ചിത്രമാണ് ലോകഃ ചാച്റ്റർ വൺ: ചന്ദ്ര. ഹോളിവുഡ് ലെവലിലുള്ള വിഷ്വലും ആക്ഷൻ കോറിയോഗ്രാഫിയും കല്യാണിയുടെയും നസ്‌ലെന്റെ ലുക്കും പ്രേക്ഷകർക്ക് ഒരുപാട് പ്രതീക്ഷ നൽകുന്നു. ഡൊമിനിക് അരുൺ രചനയും സംവിധാനവും ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്.
ലോകഃ എന്ന പേരിൽ നാല് ഭാഗങ്ങളിലൊരുങ്ങുന്ന സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യചിത്രമാണിത്. ചിത്രത്തിലെ ആദ്യ സൂപ്പർഹീറോ കഥാപാത്രമായ ചന്ദ്രയായി എത്തുന്നത് കല്യാണി പ്രിയദർശൻ ആണ്.
Content Highlight: I can relate to what Fahad said says Kalyani Priyadarsan