| Tuesday, 15th July 2025, 8:08 am

നടനാവുന്നതിനുവേണ്ടി എഴുത്തുകാരനായി, പിന്നീട് അതൊരു വരുമാനമാർഗമായി: ബിബിൻ ജോർജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അമര്‍ അക്ബര്‍ അന്തോണി എന്ന ഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കി സിനിമയിലേക്കെത്തിയ ഒരാളാണ് ബിബിൻ ജോർജ്. വിഷ്ണു ഉണ്ണികൃഷ്ണനും കൂടി ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. പിന്നീട് നിരവധി ചിത്രങ്ങൾക്ക് വിഷ്ണുവിനൊപ്പം ചേർന്ന് തിരക്കഥയൊരുക്കി. എഴുത്തിനൊപ്പം അഭിനയത്തതിലും തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട് ബിബിൻ. ഇപ്പോൾ എഴുത്തിനെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

നടനാകുന്നതിന് വേണ്ടി എഴുത്തുകാരനായ ആളാണ് താനെന്നും ചാന്‍സ് ചോദിക്കുന്നതിന് പകരം കണ്ടെത്തിയ വഴിയായിരുന്നു അതെന്നും ബിബിന്‍ ജോര്‍ജ് പറയുന്നു.

പിന്നീട് തിരക്കഥ ജീവിതത്തിന്റെ ഭാഗമായിട്ട് മാറുകയും അത് വരുമാന മാര്‍ഗമാകുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളോളം എഴുത്തുതന്നെയായിരുന്നു ജീവിതമാര്‍ഗമെന്നും സിനിമയിലെത്തിയതും അതുകാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചാനൽ പരിപാടികൾക്ക് സ്ക്രിപ്റ്റ് എഴുതുന്നതായിരുന്നു പ്രധാന ജോലിയെന്നും ഇനിയും എഴുത്ത് കൂടെയുണ്ടാകുമെന്നും ബിബിന്‍ ജോര്‍ജ് പറഞ്ഞു.

‘നടനാവുന്നതിനുവേണ്ടി എഴുത്തുകാരനായ ആളാണ് ഞാന്‍. ഒരു ചാന്‍സ് ആരുടെയെങ്കിലും അടുത്തുപോയി ചോദിക്കുന്നതിനുപകരം കണ്ടെത്തിയ വഴിയായിരുന്നു എഴുത്ത്. നടനാവുന്നതിലേക്കുള്ള ഒരു പാലമായിരുന്നു എഴുത്ത് എന്നുപറയാം.

കുറച്ചുകഴിഞ്ഞപ്പോള്‍ തിരക്കഥ എന്റെ ജീവിതത്തിൻ്റെ ഭാഗമായി മാറിയിട്ട് അതെന്റെ വരുമാനമാര്‍ഗമാവുകയും അതില്‍ സന്തോഷം കണ്ടത്തുകയുമായിരുന്നു. വര്‍ഷങ്ങളോളം എഴുത്തുതന്നെയായിരുന്നു ജീവിതമാര്‍ഗം. സിനിമയിലെത്തിയതും എഴുത്തുകാരണം തന്നെയാണ്. ജീവിതത്തിലെ ശക്തമായ ഒരു ഭാഗമായിത്തന്നെ എഴുത്ത് ഇനിയുമുണ്ടാവും.കലാഭവനിൽ പഠിക്കുകയും അവിടെ പഠിപ്പിക്കുകയുമൊക്കെ ചെയ്‌തിരുന്നു.

കലാ ബ്രദേഴ്‌സ്‌ എന്നൊരു ട്രൂപ്പുണ്ടായിരുന്നു. കൊച്ചിൻ ഹോളിവുഡ് എന്ന മറ്റൊരു ട്രൂപ്പിലും പ്രവർത്തിച്ചു. മിമിക്സ് പരേഡായി തന്നെയായിരുന്നു എല്ലാം ചെയ്‌ത്. ചാനലുകളിൽ പരിപാടികൾക്ക് സ്ക്രിപ്റ്റ് എഴുതുന്നതായിരുന്നു പ്രധാന ജോലി. വർഷങ്ങളോളം എഴുത്തുമാത്രമേ ഉണ്ടായിരുന്നുള്ളൂ,’ ബിബിന്‍ ജോര്‍ജ് പറയുന്നു.

Content Highlight: I became a writer to become an actor says  Bibin George

We use cookies to give you the best possible experience. Learn more