| Sunday, 14th July 2013, 12:50 am

ഇസ്രത്ത്‌ ജഹാന്‍ വ്യാജഏറ്റുമുട്ടല്‍: ഐ.ബി കണ്ടെത്തിയ ശബ്ദരേഖ കെട്ടിച്ചമച്ചതെന്ന് സി.ബി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]അഹമ്മദാബാദ്: ##ഇസ്രത്ത്‌ ജഹാന്‍ ##വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അംജദ് അലി റാണ ലഷ്‌കറെ തോയിബയുമായി നിരന്തര ബന്ധം പുലര്‍ത്തിയെന്ന് തെളിയിക്കാനായി ഐ.ബി കൊണ്ടുവന്ന ശബ്ദരേഖ കൃത്രിമമെന്ന് ##സി.ബി.ഐ. []

ലഷ്‌കറെ തോയിബ കമാന്‍ഡര്‍ മുസമ്മിലുമായി അംജദ് അലി റാണ ഫോണ്‍ വഴി സംസാരിച്ചുവെന്നും ഇത് ചോര്‍ത്തി യെടുത്തെന്നും പറഞ്ഞാണ് ഐ.ബി നേരത്തെ ശബ്ദരേഖ സമര്‍പ്പിച്ചിരുന്നത്.

എന്നാല്‍ അഹമ്മദാബാദിലെ അര്‍ഹാം ഫാമില്‍ കസ്റ്റഡിയിലായിരുന്ന അംജദ് അലി എങ്ങനെയാണ് മുസമ്മിലുമായി ബന്ധപ്പെടുകയെന്നാണ് സി.ബി.ഐ ചോദിക്കുന്നത്.

അന്ന് അര്‍ഹാം ഫാമിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന പോലീസ് ഇന്‍സ്‌പെക്ടര്‍ ഭാരത് പട്ടേലാണ് ഇത് പുറത്തുകൊണ്ടുവന്നത്. കേസില്‍ പട്ടേല്‍ അറസ്റ്റിലായെങ്കിലും പ്രാഥമിക കുറ്റപത്രത്തില്‍ ഇദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തിയിട്ടില്ല.

അംജദ് അലിയെ ചോദ്യം ചെയ്യാന്‍ ഐ.ബി ഉദ്യോഗസ്ഥനായ രജീന്ദര്‍ കുമാറും മറ്റുള്ളവരും ഇടക്കിടക്ക് ഫാം സന്ദര്‍ശിക്കാറുണ്ടായിരുന്നു. ലഷ്‌കറെ തോയിബ പ്രവര്‍ത്തകനായ മുസമ്മിലുമായി സംസാരിക്കാറുണ്ടെന്ന് അംജദ് അലിയെക്കൊണ്ട് സമ്മതിപ്പിച്ചെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.

അതിന് വേണ്ടിയാണ് രജീന്ദര്‍ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഫാം സന്ദര്‍ശിച്ചുകൊണ്ടിരുന്നത്. ഇതിന് താന്‍ ദൃക്‌സാക്ഷിയാണന്നും പട്ടേല്‍ വെളിപ്പെടുത്തുന്നു. ഇതിനൊപ്പം തന്നെ ഹെഡ് കോണ്‍സ്റ്റബിളായിരുന്ന സഹീര്‍ അഹ്മദ് ഖോഖറുടെ മൊഴിയും നിര്‍ണായകമാണ്.

ഹനഭ നരസിന്‍ഹ എന്ന പോലീസുകാരനോടൊപ്പം ഗോത ഹൗസിഹ് കോളനി നിരീക്ഷിക്കാനണ് ഖോഖറിനെ ചുമതലപ്പെടുത്തിയത്. ഇവിടെ ഫോണ്‍ ചോര്‍ത്തല്‍ സംവിധാനം ഐ.ബി ഉദ്യോഗസ്ഥര്‍ സജ്ജമാക്കിയിരുന്നു.

ഈ കോളനിയില്‍ നിന്നാണ് പിന്നീട് സീഷന്‍ ജോഹറെ പിടികൂടിയത്. നരേന്ദ്ര മോഡി, എല്‍.കെ അദ്വാനി തുടങ്ങിയവരെ വധിക്കാന്‍ തയ്യാറാക്കിയ പദ്ധതി പൂര്‍ണമാക്കാന്‍ ജോഹറിനെ വിശ്വാസത്തിലെടുക്കണമെന്ന ജീവീദിന് മുസമ്മില്‍ നിര്‍ദേശം നല്‍കിയെന്ന് തെളിയിക്കുന്ന ശബ്ദ രേഖ ഐ.ബി നേരത്തെ ഹാജരാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more