| Wednesday, 23rd July 2025, 6:16 pm

ആ പാട്ട് എഴുതുന്നതിനായി പെന്തക്കോസ്ത് കുര്‍ബാനയില്‍ പങ്കെടുത്തിരുന്നു: വയലാർ ശരത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട്, ക്ലാസ്‌മേറ്റ്‌സ് എന്നീ സിനിമകൾക്ക് വേണ്ടി ഗാനരചന നിർവഹിച്ചത് വയലാര്‍ ശരത്ചന്ദ്രവര്‍മയായിരുന്നു. ഇപ്പോൾ ഈ ചിത്രങ്ങളിലെ പാട്ടുകളെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

ചാന്തുപൊട്ട് എന്ന സിനിമയിലാണ് ആദ്യം താനും ലാൽ ജോസും ആദ്യമായി ഒരുമിച്ച് പ്രവർത്തിച്ചതെന്നും ചാന്തുപൊട്ട് റിലീസ് ആയതിന്റെ തോട്ടടുത്ത വര്‍ഷം താനും ലാല്‍ ജോസും മറ്റുരണ്ടു സിനിമകള്‍ കൂടി ചെയ്‌തെന്നും രണ്ടു സിനിമകളുടെയും സംഗീത സംവിധാനം നിര്‍വഹിച്ചത് അലക്‌സ് പോള്‍ ആയിരുന്നെന്നും വയലാര്‍ ശരത്ചന്ദ്രവര്‍മ പറയുന്നു.

അച്ഛനുറങ്ങാത്ത വീട്ടിലെ ഒരു പാട്ട് ചെയ്യുന്നതിന് വേണ്ടി താന്‍ പെന്തക്കോസ്ത് കുര്‍ബാനയില്‍ പങ്കെടുത്തിരുന്നെന്നും അതിലെ പാട്ടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ക്ലാസ്‌മേറ്റ്‌സ് സിനിമയും അതിലെ പാട്ടുകളും വന്‍ വിജയമായെന്നും വയലാര്‍ ശരത്ചന്ദ്രവര്‍മ കൂട്ടിച്ചേര്‍ത്തു. മനോരമ ആഴ്ചപതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചാന്തുപൊട്ട് ആണ് ഞാനും ലാൽ ജോസും ആദ്യമായി ഒരുമിച്ച സിനിമ. ആ സിനിമ റിലീസ് ആയതിന്റെ തൊട്ടടുത്ത വര്‍ഷം ഞാനും ലാല്‍ ജോസും ഒരുമിച്ച മറ്റുരണ്ടു സിനിമകള്‍ കൂടി റിലീസ് ചെയ്തു. അച്ഛനുറങ്ങാത്ത വീടും ക്ലാസ്‌മേറ്റ്‌സും. അലക്‌സ് പോള്‍ ആയിരുന്നു രണ്ടു സിനിമകളുടെയും സംഗീത സംവിധാനം നിര്‍വഹിച്ചത്.

അച്ഛനുറങ്ങാത്ത വീടില്‍ അഞ്ചു പാട്ടുകളാണ് ഉണ്ടായിരുന്നത്. അതില്‍ പെന്തക്കോസ്ത് പ്രാർത്ഥന പശ്ചാത്തലമായി വരുന്ന ‘സിയോന്‍ മണവാളന്‍’ എന്ന പാട്ടും ‘ഒഴുകുകയായ് പുഴപോലെ’ എന്ന പാട്ടും വളരെയധികം പ്രേക്ഷകശ്രദ്ധ നേടി. ‘സിയോന്‍ മണവാളന്‍’ എഴുതുന്നതിനായി ഞാന്‍ പെന്തക്കോസ്ത് കുര്‍ബാനയില്‍ പങ്കെടുത്തിരുന്നു.

പെന്തക്കോസ്ത് പ്രാർത്ഥനാഗാനങ്ങളുടെ താളവും അതില്‍ ഉപയോഗിക്കുന്ന വാക്കുകളുമൊക്ക ആഴത്തില്‍ പഠിച്ച ശേഷമാണ് സിയോന്‍ മണവാളന്‍ ഞാന്‍ എഴുതിയത്. ആറു പാട്ടുകളാണ് ക്ലാസ്‌മേറ്റ്‌സ് സിനിമയില്‍ ഉള്ളത്. ക്ലാസ്‌മേറ്റ്‌സ് സിനിമയോടൊപ്പം അതിലെ പാട്ടുകളും വന്‍ വിജയമായി,’ വയലാര്‍ ശരത്ചന്ദ്രവര്‍മ പറയുന്നു.

Content Highlight: I attended the Pentecost Eucharist to write that song: Vayalar Sarath

We use cookies to give you the best possible experience. Learn more