| Sunday, 28th June 2020, 4:13 pm

ഞാനും ആഷിഖും ആ മുദ്രാവാക്യത്തില്‍ യോജിപ്പുള്ള സുഹൃത്തുക്കളാണ്; വിവാദങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി മുഹ്‌സിന്‍ പരാരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: വാരിയന്‍കുന്നനുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ ശക്തമാവുകയാണ് ഏറ്റവും ഒടുവില്‍ സിനിമയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ റമീസിന് ചിത്രത്തില്‍ നിന്ന് തന്നെ മാറി നില്‍ക്കേണ്ടി വന്നു.

ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരുടെ രാഷ്ട്രീയത്തെ കുറിച്ചും നിലാപാടുകളെ കുറിച്ചുമാണ് പുതിയ ചര്‍ച്ചകളും വിവാദങ്ങളും ഇപ്പോഴിതാ തന്റെ രാഷ്ട്രീയത്തെ കുറിച്ചുള്ള വിവാദത്തില്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് വാരിയന്‍ കുന്നത്തിന്റെ കോ ഡയറക്ടര്‍ കൂടിയായ മുഹ്‌സിന്‍ പരാരി.

ഭിന്നാഭിപ്രായമുള്ള ഒരു സുഹൃത്ത് നിങ്ങള്‍ക്കില്ലെങ്കില്‍ നിങ്ങളൊരു മോശം മനുഷ്യനാണെന്നും എതിരുകള്‍ തമ്മില്‍ കലാപത്തിലേര്‍പ്പെടുന്നതിനേക്കാള്‍ മനോഹരം അവ തമ്മിലുള്ള സര്‍ഗാത്മകമായ കൊടുക്കല്‍ വാങ്ങലുകളാണെന്നും മുഹ്‌സിന്‍ പരാരി പറയുന്നു.

സംഘ്പരിവാറിന്റെ വംശീയ ശുദ്ധീകരണ അജണ്ടയോട് എതിരിടാന്‍ ‘ഭിന്നതകളുടെ സൗഹൃദം ‘ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നെന്നും മൂഹ്‌സിന്‍ കുറിച്ചു.

താനും സംവിധായകന്‍ ആഷിഖും ആ മുദ്രാവാക്യത്തില്‍ യോജിപ്പുള്ള സുഹൃത്തുക്കളാണ് എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നെന്നും ഒട്ടും തലകുനിക്കാതെ ഇനിയും സൗന്ദര്യാത്മകമായ ഇടപാടുകളിലൂടെ ഒരു മികച്ച ലോകത്തെ ലക്ഷ്യം വച്ച് ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് തന്നെ ആഗ്രഹിക്കുന്നെന്നും മുഹ്‌സിന്‍ പറഞ്ഞു.

മൂഹ്‌സിന്‍ പരാരിയുടെ പോസ്റ്റ് പൂര്‍ണരൂപം,

ഭിന്നാഭിപ്രായമുള്ള ഒരു സുഹൃത്ത് നിങ്ങള്‍ക്കില്ലെങ്കില്‍ നിങ്ങളൊരു മോശം മനുഷ്യനാണ്. എതിരുകള്‍ തമ്മില്‍ കലാപത്തിലേര്‍പ്പെടുന്നതിനേക്കാള്‍ മനോഹരം അവ തമ്മിലുള്ള സര്‍ഗാത്മകമായ കൊടുക്കല്‍ വാങ്ങലുകളാണ്. സംഘ്പരിവാറിന്റെ വംശീയ ശുദ്ധീകരണ അജണ്ടയോട് എതിരിടാന്‍ ‘ഭിന്നതകളുടെ സൗഹൃദം ‘(friendship of disagreements) എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.

ഞാനും ആഷിഖും ആ മുദ്രാവാക്യത്തില്‍ യോജിപ്പുള്ള സുഹൃത്തുക്കളാണ് എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ഒട്ടും തലകുനിക്കാതെ ഇനിയും സൗന്ദര്യാത്മകമായ ഇടപാടുകളിലൂടെ ഒരു മികച്ച ലോകത്തെ ലക്ഷ്യം വച്ച് ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് തന്നെ ആഗ്രഹിക്കുന്നു.

പ്രതിലോമപരമായ ആശയങ്ങളും വിദ്വേശപ്രചാരണവും മാത്രം ഉല്‍പാദിപ്പിക്കുന്ന ഘട്ടത്തില്‍ സൗഹൃദങ്ങളെ തേങ്ങയെന്ന് വിളിച്ച് ഉപേക്ഷിക്കണം എന്ന മറ്റൊരു സുഹൃത്തിന്റെ ആഹ്വാനവും ഇതിനോടൊപ്പം ചേര്‍ത്ത് വക്കുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more