നേരത്തെ എസ്.പി നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്ന രാംഗോപാല്‍ യാദവ് അഖിലേഷിനെ പാര്‍ട്ടി അദ്ധ്യക്ഷനായി പ്രഖ്യാപിക്കുകയും ശിവ്പാല്‍ യാദവിനെ പുറത്താക്കിയെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു
യു.പി: സമാജ്‌വാദി പാര്‍ട്ടിയുടെ അദ്ധ്യക്ഷന്‍ താന്‍ തന്നെയാണെന്നും അഖിലേഷ് മുഖ്യമന്ത്രി മാത്രമാണെന്നും മുലായം സിങ് യാദവ്. തന്റെ സഹോദരന്‍ ശിവ്പാല്‍ സംസ്ഥാന അദ്ധ്യക്ഷനായി തുടരുമെന്നും പാര്‍ട്ടിയില്‍ നിന്നും രണ്ടു ദിവസം മുമ്പ് പുറത്താക്കപ്പെട്ട രാംഗോപാല്‍ വിളിച്ചുചേര്‍ത്ത സമ്മേളനം നിയമപരമായി അസാധുവാണെന്നും മുലായം പറഞ്ഞു.
നേരത്തെ എസ്.പി നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്ന രാംഗോപാല്‍ യാദവ് അഖിലേഷിനെ പാര്‍ട്ടി അദ്ധ്യക്ഷനായി പ്രഖ്യാപിക്കുകയും ശിവ്പാല്‍ യാദവിനെ പുറത്താക്കിയെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അഖിലേഷിന് 90 ശതമാനം എം.എല്‍.എമാരുടെയും പിന്തുണയുണ്ടെന്നും യോഗം പ്രഖ്യാപിച്ചിരുന്നു. അതേ സമയം ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട രാംഗോപാല്‍ യാദവിന് ഇത് പ്രഖ്യാപിക്കാനുള്ള അധികാരമില്ലെന്നാണ് മുലായം ഇപ്പോള്‍ പറഞ്ഞത്.
Read more: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പ്രചരണം നടത്തുമെന്ന് ആം ആദ്മി പാര്‍ട്ടി
അതേ സമയം പാര്‍ട്ടി ചിഹ്നമായ “സൈക്കിള്‍” ലഭിക്കുന്നതിന് വേണ്ടി ഇരുകൂട്ടരും നീക്കം ആരംഭിച്ചിട്ടുണ്ട്. പാര്‍ട്ടി ചിഹ്നത്തിന് അവകാശമുണ്ടെന്ന് കാണിച്ച് രാംഗോപാല്‍ യാദവും അഖിലേഷും തെരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞ ദിവസം രേഖകള്‍ നല്‍കിയിരുന്നു
എന്നാല്‍ അഖിലേഷ് യാദവ് സമര്‍പ്പിച്ച രേഖയിലെ രേഖയിലെ ഒപ്പുകള്‍ വ്യാജമാണെന്ന് അവകാശപ്പെട്ട് മുലായംസിങ് വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ഫെബ്രുവരി 11 ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിക്കാനിരിക്കെ ചിഹ്ന തര്‍ക്കത്തില്‍ ഉടനടി തീരുമാനമുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി അറിയിച്ചിട്ടുണ്ട്.
Also read: തിങ്കളാഴ്ച മുതല്‍ പെട്രോള്‍ പമ്പുകളില്‍ കാര്‍ഡ് സ്വീകരിക്കില്ല