| Friday, 27th March 2015, 9:48 am

ഇന്ത്യ തോറ്റതില്‍ അതിയായ സന്തോഷം : രാം ഗോപാല്‍ വര്‍മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോകകപ്പ് സെമി മത്സരത്തില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യക്കേറ്റ പരാജയത്തിന്റെ ആഘാതം വിട്ടു മാറും മുമ്പേ ശവത്തില്‍ കുത്തി ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. മത്സരത്തില്‍ ഇന്ത്യക്കേറ്റ പരാജയം തന്നെ അതിയായി സന്തോഷിപ്പിച്ചതായാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

“ഇന്ത്യ തോറ്റതില്‍ തനിക്ക് അതിയായ സന്തോഷമുണ്ട്, ക്രിക്കറ്റിനെയും അതിനേക്കാളേറെ ക്രിക്കറ്റ് ആരാധകരെയും ഞാന്‍ വെറുക്കുന്നു” വെന്നും ക്രിക്കറ്റ് രാജ്യത്തെ ജനങ്ങളെ നിഷ്‌ക്രിയരാക്കുന്നുവെന്നുമടക്കമുള്ള അഭിപ്രായങ്ങളാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

സിഗരറ്റിന്റെയും മദ്യത്തിന്റെയും ഉപയോഗം വ്യക്തികളില്‍ മാത്രമാണ് പ്രശ്‌നം സൃഷ്ടിക്കുന്നതെങ്കില്‍ ക്രിക്കറ്റ് എന്നത് ദേശീയ രോഗമാണെന്നും രാം ഗോപാല്‍ വര്‍മ ട്വീറ്ററിലൂടെ പറഞ്ഞു.

ഇന്ത്യക്കാര്‍ കളി നിര്‍ത്തുന്നത് വരെ ഇന്ത്യന്‍ ടീമിനെ കളിയില്‍ പരാജയപ്പെടുത്തി കൊണ്ടിരിക്കണമെന്നും അദ്ദേഹം മറ്റ് ടീമുകളോടായി ട്വിറ്ററിലൂടെ അഭ്യര്‍ത്ഥന നടത്തുന്നുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more