പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ നവംബര്‍ അഞ്ചിന് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
പോര്‍ച്ചുഗല്‍ നാഷണല്‍ ടീം പരിശീലകനും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും തമ്മിലുള്ള അസ്വാരസ്വങ്ങള്‍ ഫുട്‌ബോള്‍ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ക്യാമ്പ് വിട്ടതും ആരാധകര്‍ക്കിടയില്‍ ഏറെ നിരാശ ഉണ്ടാക്കിയിരുന്നു.
പ്ലെയിങ് ടൈമുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായിരുന്ന ധാരണ പരിശീലകന്‍ ലംഘിച്ചു എന്ന അമര്‍ഷത്തിലാണ് റൊണാള്‍ഡോ പരിശീലന ക്യാമ്പ് ഉപേക്ഷിച്ചതും പോര്‍ച്ചുഗല്‍ ക്യാമ്പില്‍ നിന്ന് മടങ്ങിയതും. എന്നാല്‍ പിന്നീട് റൊണാള്‍ഡോയും പോര്‍ച്ചുഗല്‍ ക്യാമ്പും തമ്മില്‍ തകര്‍ക്കങ്ങള്‍ ഇല്ലെന്ന് ജോര്‍ജ് ജീസസ് പറഞ്ഞിരുന്നു.
റൊണാള്‍ഡോ വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ താരത്തിന് ഒരു വിടവാങ്ങല്‍ മത്സരം ലഭിക്കുമെന്ന് ആരാധകര്‍ കരുതിയിരുന്നു. എന്നാല്‍ അതുണ്ടാവില്ല എന്ന് റിപ്പോര്‍ട്ടുകള്‍ വന്നതോടെ നിരാശയിലായിരുന്നു ഫുട്‌ബോള്‍ ലോകം.
ഇപ്പോഴിതാ റൊണാള്‍ഡോ അര്‍ഹിക്കുന്ന രീതിയില്‍ പോര്‍ച്ചുഗലിനായി ഒരു അവസാന മത്സരം കളിക്കാന്‍ അവസരം ലഭിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് ഡച്ച് ഇതിഹാസം റൂഡ് ഗുല്ലിറ്റ് പറഞ്ഞിരിക്കുകയാണ്. സ്‌പോര്‍ട്‌സ് അണ്‍സെന്‍സേഡില്‍ സൈമണ്‍ ജോര്‍ഡനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
താനും സമാനമായ ഒരു തീരുമാനം എടുത്തിരുന്നുവെന്നും അതില്‍ ഇന്നും ഖേദിക്കുന്നുവെന്നും ഗുല്ലിറ്റ് പറഞ്ഞു. മെസിയ്ക്ക് വലിയ ആദരവോടെയാണ് അര്‍ജന്റീന വിട നല്‍കിയതെന്നും റൊണാള്‍ഡോ അപമാനിതനായാണ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും മടങ്ങുന്നതെന്നും പറഞ്ഞ സൈമണ്‍ ജോര്‍ദാന്‍ അതിനെക്കുറിച്ച് എന്താണ് പറയാനുള്ളെന്ന് ചോദിച്ചപ്പോഴായിരുന്നു ഗുല്ലിറ്റിന്റെ പ്രതികരണം.
‘ചിലപ്പോള്‍ വികാരത്തിന്റെ പുറത്താണ് നമ്മള്‍ തീരുമാനങ്ങളെടുക്കുന്നത്. പിന്നീട് നമ്മള്‍ ആഗ്രഹിക്കാത്ത പ്രതിസന്ധികളിലേക്ക് അത് നമ്മളെ എത്തിക്കും. റൊണാള്‍ഡോയുടെ കാര്യത്തില്‍ എനിക്ക് സഹതാപമുണ്ട്. ആ സമയത്ത് അദ്ദേഹത്തിനുണ്ടായ വികാരങ്ങള്‍ എനിക്ക് മനസിലാകും,’ അദ്ദേഹം പറഞ്ഞു.
അന്ന് താന്‍ എടുത്ത തീരുമാനം നല്ലാതായിരുന്നെന്ന് കരുതുന്നില്ലെന്നും ദേശീയ ടീമില്‍ നിന്ന് അതുപോലെ പിന്മാറിയതില്‍ ഖേദിക്കുന്നുണ്ടെന്നും ഗുല്ലിറ്റ് പറഞ്ഞു.
റൊണാള്‍ഡോയ്ക്ക് അര്‍ഹിക്കുന്ന രീതിയില്‍ പോര്‍ച്ചുഗലിനായി അവസാനമായി ഒരു മത്സരം കളിക്കാന്‍ അവസരം ലഭിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പക്ഷേ അദ്ദേഹം വിരമിച്ചുകഴിഞ്ഞില്ലേ എന്ന അവതാരകന്‍ സൈമണ്‍ ജോര്‍ഡന്റെ ചോദ്യത്തിന് അദ്ദേഹത്തിന് പ്രത്യേകമായി ഒരു സൗഹൃദമത്സരം സംഘടിപ്പിക്കാന്‍ പോര്‍ച്ചുഗലിന് കഴിയുമെന്ന് അദ്ദേഹം മറുപടി നല്‍കി.
‘എന്നാല്‍ അദ്ദേഹത്തിനായി പ്രത്യേകമായി ഒരു സൗഹൃദമത്സരം സംഘടിപ്പിക്കാന്‍ അവര്‍ക്ക് കഴിയും. അങ്ങനെ എന്തെങ്കിലും ചെയ്യുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു. കാരണം അദ്ദേഹം അത്രത്തോളം മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്,’ഗുല്ലിറ്റ് പറഞ്ഞു.
1988 യൂറോ ചാമ്പ്യന്‍മാരായ നെതര്‍ലന്‍ഡ്‌സിനെ നയിച്ചത് റൂഡ് ഗുല്ലിറ്റായിരുന്നു. ഇന്റര്‍ മിലാനൊപ്പം തുടര്‍ച്ചയായി രണ്ട് യൂറോപ്യന്‍ കപ്പ് നേടിയ ഗുല്ലിറ്റ് 1987ല്‍ ബാലന്‍ ഡി’ഓറും സ്വന്തമാക്കി.
എന്നാല്‍ നെതര്‍ലന്‍ഡ്‌സിന്റെ മാനേജര്‍ ഡിക് അഡ്‌വൊക്കാറ്റുമായി ദീര്‍ഘകാലം നീണ്ടുനിന്ന തര്‍ക്കത്തിനൊടുവില്‍ ദേശീയടീമിനായി കളത്തിലിറങ്ങാന്‍ ഗുല്ലിറ്റ് വിസമ്മതിച്ചു. 1994ലെ ലോകകപ്പിന് മുമ്പുള്ള പരിശീലനക്യാമ്പില്‍ നിന്നും മടങ്ങിപ്പോയ ഗുല്ലിറ്റ് പിന്നീട് അന്താരാഷ്ട്ര ഫുട്‌ബോള്‍ കളിച്ചിട്ടില്ല.
Content Highlight: “I also made a decision like this, driven by emotion, and I deeply regretted it”: Former Dutch legend says Ronaldo deserves a farewell.