| Thursday, 4th October 2018, 2:38 pm

ദുരഭിമാനക്കൊല ഭയന്ന് കമിതാക്കള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ; ഗുരുതര പരിക്കുമായി ഇരുവരും ആശുപത്രിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ദുരഭിമാനക്കൊല ഭയന്ന് ഹൈദരാബാദില്‍ കമിതാക്കള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അല്‍വാര്‍ സ്വദേശികളായ യുവാവും യുവതിയുമാണ് യാദാദ്രിയിലെ ശ്രീചിത്ര കോംപ്ലക്‌സിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മൂന്ന് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ബന്ധത്തെ എതിര്‍ത്തു. തുടര്‍ന്ന് സെപ്റ്റംബര്‍ 28 ഇരുവരും വീടുവിട്ടിറങ്ങി. യാദാദ്രിക്കടുത്ത് ലോഡ്ജില്‍ മുറി അന്വേഷിച്ചെങ്കിലും വിവാഹിതരല്ലാത്തതിനാല്‍ മുറി നല്‍കിയില്ല.


യോഗി ആദിത്യനാഥ് ശക്തനാണ്; ഞാന്‍ കൊല്ലപ്പെട്ടേക്കാം; വെളിപ്പെടുത്തലുമായി യുവതി


ഇതിനിടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഇരുവരും യാദാദ്രിയിലെത്തിയതതായി വിവരം ലഭിച്ചതനുസരിച്ച് വീട്ടുകാര്‍ അവിടെ എത്തിയിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ തങ്ങളെ കൊലപ്പെടുത്തുമെന്ന് ഭയന്ന് ഇരുവരും ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

ഹൈദരാബാദിലെ നാല്‍ഗോണ്ടയില്‍ മേല്‍ജാതിക്കാരിയായ പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരില്‍ ദളിത് യുവാവിനെ കൊലപ്പെടുത്തിയ സംഭവം ഏറെ വിവാദമായിരുന്നു. ഇത്തരമൊരു അനുഭവം തങ്ങള്‍ക്കും ഉണ്ടാകുമോ എന്ന് ഭയന്നാണ് ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചതെന്നും പൊലീസ് പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more