മുക്കം: സീരിയല്‍ അഭിനയത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ കുത്തിക്കൊന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. പന്നിക്കോട് കാരാളിപ്പറമ്പ് കൂടത്തില്‍പറമ്പ് രാജമണിയുടെ മകള്‍ വര്‍ഷ(24)യെയാണ് ഭര്‍ത്താവ് സജീവ് കൊലപ്പെടുത്തിയത്.[]
സംഭവത്തില്‍ വര്‍ഷയുടെ അമ്മ പത്മിനിക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുറച്ച് നാളായി സീരിയല്‍ രംഗത്ത് പ്രവര്‍ത്തിച്ച് വരികായായിരുന്നു വര്‍ഷ. എന്നാല്‍ വര്‍ഷയുടെ സീരിയല്‍ അഭിനയത്തില്‍ സജീവന് താത്പര്യമുണ്ടായിരുന്നില്ല. ഇതിനെതുടര്‍ന്ന് ഭര്‍ത്താവുമായി അകല്‍ച്ചയിലായിരുന്ന വര്‍ഷ സഹോദരനും അമ്മയ്ക്കുമൊപ്പമായിരുന്നു താമസം. ഇന്നലെ സജീവ് ഇവരുടെ വീട്ടിലെത്തി ബഹളം വെയ്ക്കുകയായിരുന്നു. തര്‍ക്കത്തിനൊടുവില്‍ വര്‍ഷയെ കുത്തിക്കൊലപ്പെടുത്തി. ആളുകള്‍ ഓടിയെത്തിയതോടെ ഇയാള്‍ ആത്മഹത്യ ശ്രമവും നടത്തി.
സജീവിനെ കൊടുവള്ളി സി.ഐയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. വീട്ടില്‍ നിന്നും കൊലയ്ക്കുപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തിട്ടുണ്ട്