| Tuesday, 9th June 2026, 9:44 am

72 വർഷമായിട്ടും ആർക്കും തകർക്കാനായില്ല; ലോകകപ്പിലെ ചരിത്ര ലോക റെക്കോഡ്‌

Sudev A

ലോകമൊന്നാകെ ഒരു കാല്‍പന്തിലേക്ക് ചുരുങ്ങാന്‍ ഇനി രണ്ട് ദിവസങ്ങളുടെ ദൂരം മാത്രമുള്ളത്. മെക്‌സിക്കോ, കാനഡ, യു.എസ്.എ എന്നിവര്‍ സംയുക്തമായി ആതിഥേയത്വമരളുന്ന 2026 ലോകകപ്പിന് ജൂണ്‍ 11ന് തുടക്കമാകും. ജൂലൈ 19 വരെ അതിന്റെ ആരവങ്ങള്‍ ലോകത്തിന്റെ വിവിധ തെരുവോരങ്ങളില്‍ ഉയര്‍ന്ന് കേള്‍ക്കും. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ലോകകപ്പില്‍ കിരീടത്തിനായി മാറ്റുരക്കുന്നത് 48 രാജ്യങ്ങളാണ്.

ചരിത്രത്തിലെ തന്നെ ഏറ്റവുമധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ലോകകപ്പ് എന്ന ഖ്യാതിയോടെത്തുന്ന ടൂര്‍ണമെന്റ് ആരാധകര്‍ക്ക് ഓര്‍ത്തുവെക്കാന്‍ ഒരുപാട് മികച്ച നിമിഷങ്ങള്‍ സമ്മാനിക്കുമെന്ന് ഉറപ്പാണ്.

കഴിഞ്ഞ 22 എഡിഷനുകളും ഫുട്ബോള്‍ പ്രേമികള്‍ക്ക് വിരുന്നൊരുക്കിയിട്ടുണ്ട്. കളിക്കളത്തില്‍ പിറക്കുന്ന ഗോളുകള്‍ തന്നെയാണ് ആരാധകരെ ആവേശത്തിലാക്കുക. നീണ്ട 72 വര്‍ഷങ്ങള്‍ക്ക് ശേഷവും ഗോളുകളില്‍ ഹംഗറി സൃഷ്ടിച്ച ഒരു റെക്കോഡ് ഇപ്പോഴും തകരാതെ നില്‍ക്കുകയാണ്.

ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ടീം ഹംഗറിയാണ്. 1954 ലോകകപ്പില്‍ 27 ഗോളുകളാണ് ഹംഗറി എതിരാളികളുടെ വലയില്‍ എത്തിച്ചത്. അതേ ടൂര്‍ണമെന്റില്‍ തന്നെ 25 ഗോളുകള്‍ നേടിയ വെസ്റ്റ് ജര്‍മനിയാണ് രണ്ടാം സ്ഥാനത്തുള്ളത്. അഞ്ച് തവണ ലോക കിരീടം ചൂടിയ ബ്രസീലിന് പോലും ഈ റെക്കോഡ് തകര്‍ക്കാന്‍ സാധിച്ചില്ല.

ഹംഗറി ഫുട്ബോൾ ടീം

ലോകകപ്പിന്റെ ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ രാജ്യം, ഗോളുകളുടെ എണ്ണം, വര്‍ഷം

ഹംഗറി-27-1954

വെസ്റ്റ് ജര്‍മനി-25-1954

ഫ്രാന്‍സ്-22-1958

ബ്രസീല്‍-22-1950

ബ്രസീല്‍-19-1970

2022ലെ ഖത്തര്‍ ലോകകപ്പിലാണ് ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്നത്. കഴിഞ്ഞ ലോകകപ്പില്‍ പിറന്നത് 172 ഗോളുകളാണ്. ഗോളുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് രണ്ട് എഡിഷനുകളുണ്ട്. ഇത് 1998, 2014 ലോകകപ്പുകളായിരുന്നു. 171 ഗോളുകള്‍ വീതമാണ് ഈ എഡിഷനിലും പിറന്നത്.

മൂന്ന് തവണയും ടൂര്‍ണമെന്റില്‍ പങ്കെടുത്തത് 64 മത്സരങ്ങളും 32 ടീമുകളാണ്. ഗോളുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് രണ്ട് എഡിഷനുകളുണ്ട്. ഇത് 1998, 2014 ലോകകപ്പുകളായിരുന്നു. 171 ഗോളുകള്‍ വീതമാണ് ഈ എഡിഷനിലും പിറന്നത്. മൂന്ന് തവണയും ടൂര്‍ണമെന്റില്‍ പങ്കെടുത്തത് 64 മത്സരങ്ങളും 32 ടീമുകളാണ്.

Content Highlight: Hungary is the team that has scored the most goals in a single World Cup edition

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more