| Monday, 2nd December 2013, 12:58 am

മനുഷ്യന്‍ ഉണ്ടായത് ചിമ്പാന്‍സിയും പന്നിയും ഇണചേര്‍ന്നിട്ടെന്ന് പഠനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂയോര്‍ക്ക്: മനുഷ്യന്‍ എന്ന ജീവവര്‍ഗത്തിന്റെ ആരംഭം ഉണ്ടാകുന്നത് പെണ്‍ ചിമ്പാന്‍സിയില്‍ നിന്നും ആണ്‍ പന്നിയില്‍ നിന്നുമാണെന്ന് പഠനം.

പെണ്‍ ചിമ്പാന്‍സിയും ആണ്‍ പന്നിയും ഇണചേര്‍ന്നപ്പോഴാണ് മനുഷ്യന്‍ എന്ന വര്‍ഗം ഉണ്ടായതെന്ന് യു.എസ് ജോര്‍ജിയ യൂണിവേഴ്‌സിറ്റിയിലെ ജനിതക ശാസ്ത്രജ്ഞന്‍. ഡോ. യൂജിന്‍ മക്കാര്‍ത്തിയാണ് വ്യക്തമാക്കുന്നത്.

തന്റെ വെബ്‌സൈറ്റിലാണ് മക്കാര്‍ത്തി ഈ സിദ്ധാന്തം അവതരിപ്പിച്ചത്. ചിമ്പാന്‍സികള്‍ക്കും പന്നികള്‍ക്കുമിടയില്‍ നിരവധി തലമുറകളുടെ സങ്കര പ്രത്യുത്പാദനം നടന്നിരിക്കാമെന്ന് മക്കാര്‍ത്തി പറയുന്നു.

ഇതിനെ സാധൂകരിക്കുന്ന തെളിവുകളും മക്കാര്‍ത്തി മുന്നോട്ട് വെക്കുന്നുണ്ട്. മനുഷ്യന്റെ തൊലിയുടെ ഘടന, ചില അവയവങ്ങള്‍ എന്നിവ പന്നിയുടേതിന് സമാനമാണ്.

മനുഷ്യന്റെ പല സ്വഭാവങ്ങളും ചിമ്പാന്‍സികളില്‍ കാണാം. മറ്റൊരു ആള്‍ക്കുരങ്ങുകളിലും കാണാത്ത പല സ്വഭാവങ്ങളും മനുഷ്യനില്‍ ഉണ്ട് താനും.

മനുഷ്യന്റെ സ്വഭാവത്തിലെ ഈ വ്യത്യാസം സൂചിപ്പിക്കുന്നത് അത് ഒരു സങ്കര ഇനമാണെന്നാണ്. പന്നിക്കും മനുഷ്യനുമിടയിലും ഒരുപാട് സമാനതകളുണ്ടെന്നും മക്കാര്‍ത്തി പറയുന്നു.

ജീവികളിലെ സങ്കരവര്‍ഗങ്ങളെക്കുറിച്ചു പഠനം നടത്തുന്ന ലോകത്തെ മുന്‍നിര ഗവേഷകരിലൊരാളാണ് മക്കാര്‍ത്തി.

എന്നാല്‍ മക്കാര്‍ത്തിയുടെ വാദം പാടെ തെറ്റാണെന്നും ചിമ്പാന്‍സിക്കും പന്നിക്കും തമ്മില്‍ ഇണചേരാനാവില്ലെന്നും വാദിക്കുന്നവര്‍ മറുവശത്തുണ്ട്.

We use cookies to give you the best possible experience. Learn more