| Monday, 29th June 2026, 9:37 am

പണത്തേക്കാള്‍ വലുതാണ് മനുഷ്യ ജീവന്‍; വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം: മാര്‍ത്തോമാ സഭ

നിഷാന. വി.വി

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വിമര്‍ശനവുമായി മാര്‍ത്തോമാ സഭാ അധ്യക്ഷന്‍ ഡോക്ടര്‍ തിയഡോഷ്യസ് മാര്‍ത്തോമാ മെത്ര പൊലീത്ത.

മനുഷ്യ ജീവനെ നശിപ്പിക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്നും പണത്തെക്കാള്‍ വലുതാണ് മനുഷ്യ ജീവനെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരെ നേരിട്ട് കാണുന്ന അവസരത്തില്‍ നീക്കം പിന്‍വലിക്കുന്നതിനെക്കുറിച്ച് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

‘മനുഷ്യ ജീവനെ നശിപ്പിക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനം. പണത്തേക്കാള്‍ വലുതാണ് മനുഷ്യ ജീവന്‍. ഏത് തരത്തിലുള്ളള മദ്യമായാലും ഒരു രീതിയിലും മനുഷ്യനെ നശിപ്പിക്കാന്‍ അനുവദിക്കരുതെന്നതാണ് സഭാ നിലപാട്,’ അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ തൂഫാന്‍ ഇന്ന് സമൂഹത്തിന് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ വലിയ രീതിയില്‍ പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ നിലപാട്. യു.ഡി.എഫിന്റെ ഘടക കക്ഷിയായ മുസ്‌ലിം ലീഗില്‍ നിന്ന് പോലും സര്‍ക്കാരിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Human life is more important than money; Government decision to reduce tax on low-strength liquor should be withdrawn: Mar Thoma Church

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more