ഒരു ഹോളിവുഡ് സിനിമക്ക് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും വലിയ വരവേല്പാണ് സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യു ഡേയ്ക്ക് കേരളത്തില്‍ ലഭിക്കുന്നത്. ഒരു വര്‍ഷത്തിന് ശേഷം തിയേറ്ററിലെത്തുന്ന മാര്‍വല്‍ ചിത്രമായ ബ്രാന്‍ഡ് ന്യു ഡേ സിനിമാപ്രേമികള്‍ക്ക് വിഷ്വല്‍ ട്രീറ്റാണ് സമ്മാനിച്ചത്. പല തിയേറ്ററുകളിലും ലേറ്റ് നൈറ്റ് ഷോകളടക്കം ചാര്‍ട്ട് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.
അനൗണ്‍സ്‌മെന്റ് മുതല്‍ ഓരോ അപ്‌ഡേറ്റുകളും പക്കാ ക്വാളിറ്റിയില്‍ തന്നെയായിരുന്നു. ട്രെയ്‌ലറില്‍ തന്നെ രോമാഞ്ചം സമ്മാനിക്കുന്ന പല സീനുകളും കാണിച്ച മാര്‍വല്‍ സിനിമയിലുടനീളം ക്വാളിറ്റി നിലനിര്‍ത്തുന്നുണ്ട്. നോ വേ ഹോമില്‍ എല്ലാവരും മറന്ന പീറ്റര്‍ പാര്‍ക്കര്‍ പിന്നീട് ഫ്രണ്ട്‌ലി നൈബര്‍ഹുഡ് സ്‌പൈഡര്‍മാനായി മാറുന്നതാണ് ബ്രാന്‍ഡ് ന്യൂ ഡേയുടെ കഥ.
ട്രെയ്‌ലര്‍ റിലീസിന് പിന്നാലെ പലരും ആവശഭരിതരായത് ഹള്‍ക്കിന്റെ ട്രാന്‍സ്‌ഫോര്‍മേഷന്‍ സീനിനായിരുന്നു. ഇന്‍ഫിനിറ്റി വാറിന് ശേഷം ഹള്‍ക്കിനെ പഴയ ഫോമില്‍ ഒരിടത്തും മാര്‍വല്‍ അവതരിപ്പിച്ചില്ലായിരുന്നു. ഷീ ഹള്‍ക്കില്‍ വെറും കോമാളിയാക്കിയതോടെ ഹള്‍ക്ക് ഫാന്‍സ് മാര്‍വലിനെതിരെ കമന്റുകളുമായി രംഗത്തെത്തി. ഇതിന് പരിഹാരമെന്നോണമാണ് ബ്രാന്‍ഡ് ന്യൂ ഡേയില്‍ ഒ.ജി ഹള്‍ക്കിനെ മാര്‍വല്‍ കാണിച്ചത്.
അതുവരെ കൈയടി നേടി നിന്ന നായകന്‍ പീറ്റര്‍ പാര്‍ക്കര്‍ പോലും ഹള്‍ക്കിന്റെ വരവില്‍ സൈഡായി. അഞ്ച് മിനിറ്റ് തികച്ചില്ലാത്ത സീനില്‍ ഹള്‍ക്കിന്റെ ട്രാന്‍സ്‌ഫോര്‍മേഷന് തിയേറ്റര്‍ കുലുങ്ങി. നായകനെ കാലേവാരി നിലത്തടിക്കുന്ന സീനിന് കൈയടി കിട്ടുന്ന അപൂര്‍വ കാഴ്ചയായിരുന്നു ബ്രാന്‍ഡ് ന്യൂ ഡേയില്‍ കാണാന്‍ സാധിച്ചത്.
പെട്ടെന്ന് ആ സീന്‍ തീര്‍ത്തു എന്നത് മാത്രമാണ് ആകെ തോന്നിയ പോരായ്മ. ഹള്‍ക്ക് എങ്ങനെ വീണ്ടും പഴയ ആംഗ്രി മാനായി മാറി എന്നൊക്കെ കാണിക്കുന്ന സീന്‍ ഗംഭീരമായിരുന്നു. ഹള്‍ക്ക് സ്മാഷിന് മുമ്പ് ആ സീന്‍ സെറ്റ് ചെയ്ത രീതിയും മികച്ചതായിരുന്നു. നായകനെപ്പോലും സൈഡാക്കിയ ഈ സീന്‍ ഈ വര്‍ഷത്തെ മികച്ച തിയേറ്റര്‍ മൊമാന്റുകളിലൊന്നാണ്.
സോളോ മൂവി ചെയ്യാനുള്ള റൈറ്റ്‌സ് ഇല്ലാത്തതിനാല്‍ ഇതുപോലെ ചെറിയ സീനുകളില്‍ മാത്രമേ ഹള്‍ക്കിനെ കാണാനാകുള്ളൂ എന്ന് മാത്രമാണ് ആരാധകരുടെ നിരാശ. ബ്രാന്‍ഡ് ന്യൂ ഡേയില്‍ അഞ്ച് മിനിറ്റ് കൊണ്ട് സീന്‍ തൂക്കിയ ഹള്‍ക്ക് ഡൂംസ്‌ഡേയില്‍ ഇല്ലാത്തതും നിരാശ ഇരട്ടിപ്പിക്കുന്നുണ്ട്. ഇനിയെങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന പ്രതീക്ഷയില്‍ ഹള്‍ക്കിന്റെ കാമിയോ പ്രതീക്ഷിക്കുന്നവരുമുണ്ട്.
Content Highlight: Hulk scenes in Spiderman Brand new Day movie