വാഷിങ് ടണ്‍: വിവാദങ്ങള്‍ക്കൊപ്പം അക്കിടികളും പിന്തുടരുന്ന വ്യക്തിയാണ് അമേരിക്കന്‍ പ്രസിഡന്റ് കൂടിയായ ഡൊണാള്‍ഡ് ട്രംപ്. ഫിന്‍ലാന്റ് പ്രസിഡന്റിനൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുക്കവെ ട്രംപിന് രണ്ട് മാധ്യമപ്രവര്‍ത്തകരെ മാറിപോയതാണ് ഇപ്പോള്‍ സോഷ്യന്‍ മീഡിയകളില്‍ ചര്‍ച്ചയായികൊണ്ടിരിക്കുന്നത്.
ഫിന്‍ലാന്റ് പ്രസിഡന്റ് സൗലി നിനിസ്റ്റൊയ്ക്കൊപ്പം വൈറ്റ് ഹൗസില്‍ വച്ച് പത്രസമ്മേളനത്തില്‍ പങ്കെടുക്കവെയാണ് സംഭവം. ഒരേ പോലെ മുടിയുള്ള ഫിന്‍ലാന്റുകാരിയായ രണ്ട് മാധ്യമപ്രവര്‍ത്തകരെ തമ്മില്‍ മാറിപോവുകയായിരുന്നു. നിനിസ്റ്റൊ ചോദ്യം ചോദിക്കാനായി തന്റെ കൂടെയുള്ള വനിതാ മാധ്യമപ്രവര്‍ത്തകയോട് ആവശ്യപ്പെട്ടു. മുന്നെ ചോദ്യം ചോദിച്ചയാളോട് നിനിസ്റ്റൊ വീണ്ടും ചോദ്യം ചോദിക്കാനാവശ്യപ്പെടുകയാണെന്ന് തെറ്റിദ്ധരിച്ച ട്രംപ് നിങ്ങള്‍ വീണ്ടും അവര്‍ക്ക് തന്നെ അവസരം കൊടുക്കുകയാണൊ എന്ന് ഫീനിച്ച് പ്രസിഡന്റിനോട് ചോദിക്കുകയായിരുന്നു.
ഞെട്ടിത്തരിച്ച നിനിസ്റ്റൊ അത് നേരത്തെ ചോദിച്ചയാളല്ല ഇരുവരും അടുത്തടുത്ത സീറ്റുകളില്‍ ഇരുന്നതാണെന്ന് മറുപടി കൊടുത്തു. അപ്പോഴേക്കും കാണികള്‍ ചിരിച്ചു തുടങ്ങിയിരുന്നു. അക്കിടി പറ്റിയതറിഞ്ഞ ട്രംപും ചിരിച്ചു. ഞങ്ങള്‍ ഫിന്‍ലാന്റില്‍ ഒരേ പോലെ മുടിയുള്ള ഒരുപാട് പേരുണ്ടെന്ന് ഫിന്‍ലന്റ് മാധ്യമപ്രവര്‍ത്തകയായ മരിയ അന്നല പറഞ്ഞു.
ട്രംപിന്റെ ഈ അബദ്ധം സോഷ്യന്‍ മീഡിയ ഏറ്റെടുത്തു. മാധ്യമപ്രവര്‍ത്തകരോട് ക്ഷമ ചോദിച്ചും ട്രംപിനെ കളിയാക്കിയും നിരവധി പേരാണ് ട്വീറ്റ് ചെയ്തത്. എന്ത് കൊണ്ടാണ് ട്രംപിന് ഈ അബദ്ധം പുരുഷ മാധ്യമ പ്രവര്‍ത്തകരുടെയടുത്ത് പറ്റാതിരുതെന്ന് ട്വീറ്റ് ചെയതവരുമുണ്ട്.