| Saturday, 18th May 2013, 3:52 pm

എച്ച്.ടി.സി വണ്‍ ഓണ്‍ലൈനില്‍ ; വില 42, 900

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒരു മാസത്തിന് ശേഷം പുതിയ ഫോണുമായി എച്ച്.ടി.സി എത്തുന്നു. എച്ച്.ടി.സി വണ്‍ എന്നാണ് ഫോണിന്റെ ഫോണ്‍. ഇന്ത്യന്‍ വിപണിയില്‍ എത്തിയ ഫോണ്‍ മൊബൈല്‍ റീട്ടെയില്‍ സഹോലിക്‌സ് വെബ്‌സൈറ്റില്‍ ലഭ്യമാകും. 42,900 രൂപയാണ് ഫോണിന്റെ വില. []

സില്‍വര്‍ നിറത്തിലുള്ള ഫോണ്‍ മാത്രമാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാകുന്നത്. ഫോണിനൊപ്പം ഫ്രീ ബാക്ക് കവറും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. എന്നാല്‍ റീട്ടെയില്‍ മാര്‍ക്കറ്റില്‍ ഫോണ്‍ എന്ന്് ലഭ്യമാകുമെന്നതിനെ കുറിച്ച് കമ്പനി വൃത്തങ്ങള്‍ അറിയിച്ചിട്ടില്ല. []

എച്ച്.ടി.സി വണ്ണില്‍ 4.7 ഇഞ്ച് സ്‌ക്രീനും 1080p ഡിസ്‌പ്ലേയുമാണ്. 1.7 GHz കോഡ് കോര്‍ പ്രൊസസറും 2 GB റാമുമാണ് ഉപയോഗിച്ചിരിക്കുന്നത്. വൈഫൈ, ബ്ലൂടൂത്ത്, ജി പി എസ് മൈക്രോ യു എസ് ബി സംവിധാനങ്ങളും ഫോണില്‍ ലഭ്യമാണ്.

ആന്‍ഡ്രോയ്ഡ് 4.1 ജെല്ലി ബീന്‍ ടെക്‌നോളജിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. അള്‍ട്രോ പിക്‌സല്‍ ക്യമറയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. 2.1 മെഗാപിക്‌സല്‍ മുന്‍വശത്തെ ക്യാമറയും 2,300mAh ബാറ്ററി ലൈഫുമുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more