| Thursday, 22nd October 2026, 12:55 pm

ഹൃത്വിക് റോഷനെ കണ്ടാല്‍ എ.ഐയില്‍ നിര്‍മിച്ച ഒരാളെപ്പോലെ തോന്നും, 'ഇതെങ്ങനെ മാനുഫാക്ചര്‍ ചെയ്തെടുത്തു? : മിര്‍ണ

ആര്യ

ജയിലര്‍ 2വില്‍ ഹൃത്വിക് റോഷനൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് നടി മിര്‍ണ. ഹൃത്വിക് റോഷന്റെ ശരീരഘടനയും ബോഡി ലാംഗ്വേജും തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹത്തെ നേരില്‍ കണ്ടപ്പോള്‍ എ.ഐയില്‍ നിര്‍മിച്ച ഒരാളെപ്പോലെയാണ് തോന്നിയതെന്നും മിര്‍ണ പറയുന്നു. രജനികാന്തിനോടുള്ള ഹൃത്വിക്കിന്റെ ആരാധന നേരിട്ടു കണ്ട അനുഭവവും താരം റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചു.

ഹൃത്വിക് റോഷനെ നേരില്‍ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ ശരീരഘടനയും രൂപവുമെല്ലാം തന്നെ അമ്പരപ്പിച്ചെന്നാണ് മിര്‍ണ പറയുന്നത്. ഹൃത്വിക് തന്നെയാണോ, എ.ഐയില്‍ നിര്‍മിച്ച ഒരാളല്ലേ എന്നുപോലും സുഹൃത്തുക്കള്‍ ചോദിച്ചിരുന്നുവെന്നും താരം പറയുന്നു.

”ഹൃത്വിക് റോഷന്‍ തന്നെയാണോ ഇത്, എ.ഐ അല്ലേ എന്നാണ് സിനിമ കണ്ട എന്റെ സുഹൃത്തുക്കള്‍ ചോദിച്ചത്. നേരിട്ട് കണ്ടാലും നമുക്ക് അങ്ങനെ തോന്നും. ഇങ്ങനെയെങ്ങനെയാണ് ഒരാള്‍ക്ക് ഫിസിക് ഉണ്ടാകുന്നത്? ഒരു സാധാരണ മനുഷ്യന്റെ ഫിസിക്കോ ഓറയോ എനര്‍ജിയോ ഒന്നുമല്ല നമുക്ക് തോന്നുക. പുള്ളിക്ക് വളരെ വ്യത്യസ്തമായൊരു ബോഡി ലാംഗ്വേജാണ്.

എനിക്ക് അറിയില്ല, ഹാന്‍ഡ്സം എന്ന് പറയുന്നതിന്റെ എക്സ്ട്രീം ലെവലാണത്. നമുക്ക് പുള്ളിക്കാരനില്‍നിന്ന് കണ്ണെടുക്കാന്‍ തോന്നില്ല. അദ്ദേഹത്തിന്റെ ടോണ്‍ കുറച്ച് ഡസ്‌കി ആക്കിയിട്ട് ഫേസിലേക്ക് ലൈറ്റ് റിഫ്ളക്ടേഴ്സ് ഒക്കെ വെക്കുമ്പോള്‍ കണ്ണ് മാത്രമേ നമുക്ക് നോക്കാന്‍ പറ്റൂ,” മിര്‍ണ പറഞ്ഞു.

ജയിലര്‍ 2വില്‍ ഹൃത്വിക് റോഷന്‍ ലിഫ്റ്റില്‍നിന്ന് പുറത്തേക്ക് വരുന്ന സീന്‍ കണ്ടപ്പോഴുണ്ടായ അനുഭവവും മിര്‍ണ പങ്കുവെക്കുന്നുണ്ട്. ആ രംഗം നാല് ക്യാമറകള്‍ വെച്ചാണ് ചിത്രീകരിച്ചതെന്നും തന്റെ മുഖം മറ്റൊരു വശത്തേക്കായിരുന്നതിനാല്‍ അദ്ദേഹത്തെ തിരിഞ്ഞുനോക്കാന്‍ കഴിഞ്ഞില്ലെന്നും മിര്‍ണ പറയുന്നു. എന്നാല്‍ എഡിറ്റിങ്ങില്‍ ആ ഷോട്ട് കണ്ടപ്പോള്‍ താന്‍ അത്ഭുതപ്പെട്ടെന്നും താരം പറയുന്നു.

”എഡിറ്റിങ്ങിലൊക്കെ ഞാന്‍ പുള്ളിക്കാരന്‍ പുറത്തേക്ക് വരുന്ന ഷോട്ട് കണ്ടപ്പോള്‍, ഞെട്ടിപ്പോയി. പുള്ളി ശരിക്കും അടുത്തുനില്‍ക്കുമ്പോള്‍ എ.ഐയില്‍ മെയ്ഡ് ചെയ്ത ഒരാളെപ്പോലെയാണ് തോന്നുക. മസിലൊക്കെ അങ്ങനെയാണ്. ജാപ്പനീസ് അനിമെയിലൊക്കെ മസ്‌കുലര്‍ ആയിട്ടുള്ള ആളുകളെ വരയ്ക്കില്ലേ, അതുപോലെയാണ് പുള്ളിക്കാരന്റെ ആംസ് കട്ട്സൊക്കെ. വളരെ ഡിഫറന്റാണ്. ഹൈറ്റും പ്രൊപ്പോര്‍ഷനും അങ്ങനെതന്നെ. ഫേസ്, ലീനും സ്ലിമ്മുമാണ്, ലോങ് ഫേസാണ്. ഇതെങ്ങനെ മാനുഫാക്ചര്‍ ചെയ്തെടുത്തു, ഈ കോമ്പിനേഷന്‍ എന്ന് തോന്നി!” മിര്‍ണ പറഞ്ഞു.

ഹൃത്വിക് റോഷനൊപ്പം മൂന്ന് ദിവസം ഷൂട്ട് ഉണ്ടായിരുന്നുവെന്നും അതിനുശേഷവും സെറ്റില്‍ അദ്ദേഹത്തെ കാണാറുണ്ടായിരുന്നുവെന്നും മിര്‍ണ പറയുന്നു. എന്നാല്‍ രജനികാന്ത് സെറ്റിലുള്ളപ്പോള്‍ ഹൃത്വിക് റോഷനില്‍ കാണാന്‍ കഴിയുന്നത് ഒരു പക്കാ ഫാന്‍ ബോയിയെയാണെന്നാണ് മിര്‍ണ പറയുന്നത്.

‘പുള്ളിക്കാരന്‍ സെറ്റിലുള്ളപ്പോള്‍ ഹൃത്വിക് റോഷനായി ഫീല്‍ ചെയ്യില്ല. പ്യുവര്‍ തലൈവര്‍ ഫാന്‍ ബോയ് ആണ്. രജിനി സാറുണ്ടെങ്കില്‍ പുള്ളിക്ക് കൈയും കാലും വിറച്ച അവസ്ഥയിലാണ്.

ഞങ്ങള്‍ പരസ്പരം ഇന്‍ട്രൊഡ്യൂസ് ചെയ്തത് മൂന്ന് പ്രാവശ്യമാണ്. ആദ്യം പരിചയപ്പെട്ടു. പത്ത് മിനിറ്റിനുശേഷം വീണ്ടും പരിചയപ്പെട്ടു. പുള്ളി മറന്നുപോയതായിരിക്കുമെന്ന് കരുതി. മൂന്നാമത്തെ പ്രാവശ്യവും ഇതുതന്നെ നടന്നു. ‘സാര്‍, ഇതിപ്പോള്‍ മൂന്നാമത്തെ തവണയാണ്’ എന്ന് പറഞ്ഞപ്പോള്‍, കുറച്ച് തമിഴ് സംസാരിച്ചിട്ട്, ‘അങ്ങനെയാണോ? രജിനി സാര്‍ ഇവിടെ ഇരിക്കുന്നതുകൊണ്ട് ഞാന്‍ ടെന്‍ഷനിലാണ്. ഒന്നും സെന്‍സ് ചെയ്യാന്‍ പറ്റുന്നില്ല’ എന്നായിരുന്നു പറഞ്ഞത്.

അപ്പോഴാണ് എനിക്ക് മനസിലായത് അദ്ദേഹം എത്രത്തോളം പ്യുവര്‍ ഫാന്‍ ബോയിയാണെന്ന്. അച്ഛന്‍-മകന്‍ വൈബാണ് അവര്‍ തമ്മില്‍. കുഞ്ഞിലേ മുതലേ അവര്‍ക്ക് പരസ്പരം അറിയാമല്ലോ,’ മിര്‍ണ പറഞ്ഞു.

Content Highlight: Hrithik Roshan Looks Like Someone Created Using AI:  Mirna

ആര്യ

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more