| Monday, 11th January 2016, 2:17 pm

2016 ല്‍ ഒന്നില്‍ കൂടുതല്‍ സിനിമകള്‍ ചെയ്യും; പിറന്നാള്‍ ദിനത്തില്‍ ഹൃത്വിക് റോഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബോളിവുഡ് നായകന്‍ ഹൃത്വിക് റോഷന്‍ 2016 ല്‍ ഒന്നില്‍ കൂടുതല്‍ സിനിമകള്‍ ചെയ്യുമെന്ന് തീരുമാനിച്ചു. തിങ്കളാഴ്ച 42 വയസിലെത്തിയ നടന്‍ സാധാരണ വര്‍ഷം ഒരു സിനിമ മാത്രമേ ചെയ്യാറുള്ളൂ. “മൊഹന്‍ ജദാരോ ” എന്ന സിനിമ ഈ വര്‍ഷം മുഴുവന്‍ ഏറ്റെടുത്ത ഒരു ഒരു പ്രൊജക്ടാണ്. അതിനിടയിലാണ് വര്‍ഷത്തില്‍ കൂടുതല്‍ സിനിമകള്‍ ചെയ്യുന്നത് സംബന്ധിച്ച തീരുമാനമെടുത്തത്.

“ഞാന്‍ മൊഹന്‍ ജദാരോ ഈവര്‍ഷത്തിലേറ്റെടുത്ത ഒരു സിനിമയാണ്. പക്ഷേ, വര്‍ഷത്തില്‍ ഇനിയും ഒരു സിനിമ മാത്രമായി ഏറ്റെടുക്കണോ എന്ന പുനര്‍ചിന്തനമാണ് എനിക്കുള്ളത്. ഈ വര്‍ഷം ഒന്നിലധികം സിനിമകള്‍ ഞാന്‍ ചെയ്യും.” പിറന്നാള്‍ ആഘോഷത്തിനിടെ ഹൃത്വിക് പറഞ്ഞു. തന്റെ പിറന്നാള്‍ ദിവസം വളരെ സ്‌പെഷ്യലായി തോന്നുന്നെന്ന് താരം പറഞ്ഞു. തന്റെ എല്ലാ ആരാധകര്‍ക്കും എല്ലാവരുടെ സ്‌നേഹത്തിനും ഹൃത്വിക് നന്ദി പറഞ്ഞു.

മുന്‍പ് കുണുങ്ങിയായിരുന്നെന്നെന്നും ഏറെ ഉള്‍വലിഞ്ഞ കുട്ടിയില്‍ നിന്നും പ്രസന്നമായ ഓജസുള്ള വ്യക്തിത്വത്തിലേക്ക് മാറിയെന്നും ഹൃത്വിക് പറഞ്ഞു. “”താന്‍ വളരെ നാണം കുണുങ്ങിയായിരുന്നു, നാണം കുണുങ്ങിയായ ഉള്‍വലിഞ്ഞ പ്രകൃതത്തില്‍ നിന്നു തുടക്കം കുറിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു.”

താന്‍ ഈ വര്‍ഷം വളരെ സന്തോഷത്തോടെയാണ് തുടങ്ങിയതെന്നും സന്തോഷകരമായ കാര്യങ്ങള്‍ സംഭവിക്കുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more