ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഇന്ത്യ എയുടെ സ്‌ക്വാഡ് കഴിഞ്ഞ ദിവസം ബി.സി.സിഐ പുറത്ത് വിട്ടിരുന്നു. 18 പേര്‍ അടങ്ങുന്ന സ്‌ക്വാഡാണ് ബി.സി.സി.ഐ പുറത്തുവിട്ടത്. 2024-25ല്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബോര്‍ഡര്‍ഗവാസ്‌കര്‍ ട്രോഫി പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലെ അംഗമായ അഭിമന്യു ഈശ്വരനെ ടീമിന്റെ ക്യാപ്റ്റനായും ധ്രുവ് ജുറെലിനെ വൈസ് ക്യാപ്റ്റനായുമാണ് നിയമിച്ചത്.
ഇംഗ്ലണ്ട് പര്യടനത്തില്‍ ശംഭീറിന് പകരം ഇന്ത്യ എയുടെ മുഖ്യ പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം ഹൃഷികേശ് കനിത്കര്‍ സ്ഥാനമേല്‍ക്കുമെന്നാണ് ടൈംസ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യ ടീമിന്റെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീര്‍ സീനിയര്‍ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോകാനാണ് സാധ്യത. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം, ഇന്ത്യ എ സീനിയര്‍ ഇന്ത്യന്‍ ടീമിനെതിരെ ഇന്‍ട്രാ സ്‌ക്വാഡ് മത്സരം കളിക്കും.
Hrishikesh
ഇന്ത്യ എയുടെ പരിശീലകനായി സ്ഥാനമേറ്റ ഹൃഷികേശ് കനിത്കര്‍ ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ടെസ്റ്റുകളും 34 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. മാത്രമല്ല മികച്ച പരിശീലന പരിചയവും മുന്‍ താരത്തിനുണ്ട്. 2022ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ വനിതാ ടീമിന് വേണ്ടി സ്വര്‍ണ മെഡല്‍ നേടിക്കൊടുത്ത പരിശീലകനാണ് കനിത്കര്‍. ഗോവ, തമിഴ്‌നാട് സംസ്ഥാന ടീമുകളെയും അദ്ദേഹം പരിശീലിപ്പിച്ചു.
മെയ് 30ന് ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ആരംഭിക്കുന്ന പര്യടനത്തില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ഉള്ളത്. മാത്രമല്ല ജൂണ്‍ 13 മുതല്‍ ബെക്കന്‍ഹാമില്‍ നടക്കുന്ന ‘ഇന്‍ട്രാ സ്‌ക്വാഡ്’ മത്സരത്തിലും ടീം കളിക്കും.
ആദ്യ ടെസ്റ്റ് മെയ് 30 മുതല്‍ ജൂണ്‍ 2 വരെ കാന്റര്‍ബറി
രണ്ടാം ടെസ്റ്റ് ജൂണ്‍ ആറ് മുതല്‍ ഒമ്പത് വരെ നോര്‍താംപ്ടണ്‍
മൂന്നാം ടെസ്റ്റ് ജൂണ്‍ 12 മുതല്‍ 16 വരെ ബെക്കന്‍ഹാം
അഭിമന്യു ഈശ്വരന്‍ (ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, കരുണ്‍ നായര്‍, ധ്രുവ് ജുറല്‍ (വൈസ് ക്യാപ്റ്റന്‍) (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, ശര്‍ദുല്‍ താക്കൂര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), മാനവ് സുത്താര്‍, തനുഷ് കോട്ടിയന്‍, മുകേഷ് കുമാര്‍, ആകാശ് ദീപ്, ഹര്‍ഷിത് റാണ, അന്‍ഷുല്‍ കാംബോജ്, ഖലീല്‍ അഹ്മദ്, റിതുരാജ് ഗെയ്ക്വാദ്, സര്‍ഫറാസ് ഖാന്‍, തുഷാര്‍ ദേശ്പാണ്ഡെ, ഹര്‍ഷ് ദുബെ
Content Highlight: Hrishikesh Kanitkar Is Appointed To coach India A squad in England