| Thursday, 26th January 2012, 9:30 pm

ത്രീഡി ഡെസ്‌ക്‌ടോപ്പിനെ പുതിയ തലങ്ങളിലെത്തിക്കാന്‍ എച്ച്.പി ‘ടച്ച് സ്മാര്‍ട്’

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ത്രീഡി ഡെസ്‌ക്‌ടോപ്പ് കംപ്യൂട്ടര്‍ അനുഭവത്തെ പുതിയ തലങ്ങളിലെത്തിക്കാനുറച്ച് എച്ച്.പി “ടച്ച് സ്മാര്‍ട് 620 ത്രിഡി എഡിഷന്‍” (HP TouchSmart620 3D Edition) പേഴ്‌സണല്‍ കംപ്യൂട്ടറുകള്‍ വിപണിയിലിറക്കി. ഉപയോഗിക്കുന്നയാള്‍ക്ക് സ്വന്തമായി ത്രിഡി വീഡിയോകളും ചിത്രങ്ങളും വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്നു എന്നതാണ് ഈ ത്രിഡി ടെസ്‌ക്‌ടോപ്പിന്റെ എടുത്തു പറയേണ്ട പ്രത്യേകത. മോണിറ്ററില്‍ ഘടിപ്പിച്ചിരിക്കുന്ന വെബ്ക്യാം വഴിയാണ് ഇത് സാധ്യമാകുന്നത്.

23 ഇഞ്ച് (58.4 സെ.മീ) ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയോട് കൂടിയ ഡെസ്‌ക്‌ടോപ്പാണ് ഇപ്പോള്‍ എച്ച്.പി പുറത്തിറക്കിയിരിക്കുന്നത്. ഇതോടൊപ്പമുള്ള ഗെയിം പ്ലയര്‍ ത്രിഡി ഗെയിമും സാധ്യമാക്കുന്നു. 60 ഡിഗ്രി വരെ ഡിസ്‌പ്ലേ പൊസിഷന്‍ യൂസര്‍ക്ക് ചെരിക്കാനാകും.

സ്വന്തം വീട്ടിലിരുന്ന് കംപ്യൂട്ടര്‍ സ്‌ക്രീനില്‍ ത്രിഡി അനുഭവം കൂടുതല്‍ കരുത്തുറ്റതും മിഴവേകുന്നതുമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എച്ച്.പി പറയുന്നു.

എച്ച്.പി പറയുന്നത് തെറ്റാണെന്നു തോന്നുന്നില്ല. കാരണം ഈ ടച്ച് സ്മാര്‍ടിന്റെ സവിശേഷതകള്‍ ഒന്നു വായിക്കൂ. സ്്റ്റുഡിയോ ക്വാളിറ്റി നല്‍കുന്ന സ്പീക്കറുകള്‍, ബ്ലൂ റേ-ഡിവിഡി പ്ലയര്‍, കോര്‍ ഐ5 2400 (Core i5 2400) പ്രൊസസ്സര്‍, 1 ജിബി ഡിഡിആര്‍5 റാം ഗ്രാഫിക്‌സ് മെമ്മറി…… എല്ലാം കൊള്ളാം, വില 92,999 രൂപയാണെന്ന് മാത്രം.

Malayalam News
Kerala News in English

We use cookies to give you the best possible experience. Learn more