| Saturday, 1st November 2014, 11:44 pm

ഡിസൈനര്‍ സ്മാര്‍ട്ട് വാച്ചുമായി എച്ച്.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പരമ്പരാഗത രീതിയിലുള്ള ഡിസൈനര്‍ സ്മാര്‍ട്ട് വാച്ച് പുറത്തിറക്കിയിരിക്കുകയാണ് എച്ച്.പി. പി.സി ജെന്റ് ഹെവ്‌ലറ്റ് പക്കാഡും മൈക്കല്‍ ബാസ്റ്റിന്‍ ഡിസൈനറും ചേര്‍ന്നാണ് വാച്ച് പുറത്തിറക്കിയിരി്കകുന്നത്.

349 ഡോളര്‍ ഏകദേശം 21450 രൂപയാണ് വെള്ളി പൂശിയ വാച്ചിന്റെ വില. ഇന്ദ്ര നീലം ഉപയോഗിച്ച വാച്ചിന് 649 ഡോളറും (39900 രൂപയും) ആണ് വില.

ഈ വാച്ചിന് ടച്ച് സ്‌ക്രീനോ മൈക്രോഫോണോ ഇല്ലെന്നും ഹൃദയ സ്പന്ദനം അറിയാന്‍ ഇത് ഉപയോഗിച്ച് കഴിയില്ലെന്നുമാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മെസേജുകളും ഇ-മെയിലുകളും ആപ്പുകളുപയോഗിച്ച് സ്വീകരിക്കാന്‍ കഴിയുമെന്നുള്ള വാഗ്ദാനം മാത്രമാണ് ഈ വാച്ച് നല്‍കുന്നത്. ഫോണിലെ മ്യൂസിക് നിയന്ത്രിക്കുന്നതിനുള്ള ബട്ടണും മെനു ബട്ടണും അടക്കം മൂന്ന് ബട്ടണുകളാണ് ഫോണിനുള്ളത്.

നവംബര്‍ ഏഴ് മുതല്‍ ഗില്‍റ്റ് ഡോട്ട് കോം എന്ന വെബ്‌സൈറ്റ് വഴി ലഭ്യമായിത്തുടങ്ങും.

Latest Stories

We use cookies to give you the best possible experience. Learn more