മുട്ട ഫ്രിഡ്ജില്‍സൂക്ഷിക്കുമ്പോള്‍
ശരിയായ രീതിയില്‍ സൂക്ഷിക്കുകയാണെങ്കില്‍ അഞ്ച് മുതല്‍ ആറ് ആഴ്ചവരെ മുട്ടകള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
മുട്ടകള്‍ വയ്ക്കുന്ന പെട്ടിയിലിട്ടശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കുക
മുട്ട സ്ഥിരമായൊരു ഊഷ്മാവില്‍ സൂക്ഷിക്കണം. ശൈത്യകാലത്ത് 19 ഡിഗ്രി സെല്‍ഷ്യസിനും 21 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ള ഊഷ്മാവാണ് ഉത്തമം. വേനല്‍ക്കാലത്ത് 21 ഡിഗ്രി സെല്‍ഷ്യസിനും 23 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ സൂക്ഷിക്കാം.
മുട്ടയുടെ കാലാവധി കഴിഞ്ഞോ എന്ന് എങ്ങനെ പരിശോധിക്കാം
നിങ്ങളുടെ കണ്ണും മൂക്കുമാണ് പ്രധാന ജഡ്ജ്. മറ്റൊന്ന് ഫ്‌ളോട്ടിങ് ടെസ്റ്റാണ്.
ഇതിന് ലാബൊന്നും ആവശ്യമില്ല. നിങ്ങളുടെ അടുക്കളയിലുള്ള വസ്തുക്കള്‍ തന്നെ ധാരാളം.
സുതാര്യമായ ഒരു പാത്രം എടുക്കുക. അതില്‍ തണുത്ത വെള്ളവും. ശേഷം നിങ്ങളുടെ പക്കലുള്ള മുട്ട അതിലിടുക.
താഴെ ഫഌറ്റായാണ് അത് കിടക്കുന്നതെങ്കില്‍ അത് ഏറ്റവും പുതിയതാണ്.
ഒരു വശം താഴ്ന്നാണെങ്കില്‍ അതിനര്‍ത്ഥം ഒന്നുരണ്ടാഴ്ചത്തെ പഴക്കമുണ്ടെന്നാണ്.
പാത്രത്തിന്റെ മുകളില്‍ പൊന്തി കിടക്കുകയാണെങ്കില്‍ അവ ഭക്ഷണത്തിന് ഉപയോഗിക്കരുത്.
ഫ്‌ളോട്ടിങ് ടെസ്റ്റ് എന്തുകൊണ്ടാണ് ഫലപ്രദം
മുട്ടത്തോട് ചെറിയ സുഷിരങ്ങളുണ്ട്. അതിനര്‍ത്ഥം അത് വായു ഉള്ളില്‍ കടക്കാന്‍ അനുവദിക്കുന്നു. അതിനര്‍ത്ഥം ഏറ്റവും പുതിയ മുട്ടയ്ക്കുള്ളില്‍ വായു വളരെ കുറവായിരിക്കും. അതിനാല്‍ അത് താഴെ കിടക്കും. പഴക്കം കൂടുന്നത് അനുസരിച്ച് ഉള്ളിലുള്ള വായുവിന്റെ അളവും കൂടും.
മുട്ട പൊട്ടിച്ചും പഴക്കം മനസിലാക്കാം
ഒരു പ്ലേറ്റില്‍ മുട്ട പൊട്ടിച്ച് ഒഴിക്കുക. ഫ്രഷാണെങ്കില്‍ വെള്ളഭാഗം അധികം വ്യാപിക്കില്ല. ഉള്‍ഭാഗം നല്ല മഞ്ഞ നിറത്തിലോ ഓറഞ്ച് നിറത്തിലോ കാണാം. പിന്നെ ഫ്രഷ് മുട്ടയ്ക്ക് വലിയ മണമൊന്നുമുണ്ടാവില്ല.
മുട്ടയ്ക്ക് അല്പം പഴക്കമുണ്ടെങ്കില്‍ വെള്ള വ്യാപിക്കുകയും മഞ്ഞക്കരു പൊന്തിക്കിടക്കുകയും ചെയ്യും. അതിനര്‍ത്ഥം ഇത് ഉപയോഗശൂന്യമാണെന്നല്ല.
ഉപയോഗിക്കാന്‍ കഴിയാത്തത്ര പഴക്കമുണ്ടെങ്കില്‍ മുട്ട പൊട്ടിച്ച ഉടന്‍ തന്നെ രൂക്ഷമായ ദുര്‍ഗന്ധം ഉണ്ടാവും.
പഴകിയ മുട്ട എങ്ങനെ ഉപയോഗിക്കാം
പഴകിയ മുട്ടയുടെ തോട് ചെടികള്‍ക്ക് വളമായി ഉപയോഗിക്കാം. ഇതില്‍ ധാരാളം കാല്‍സ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്.
മുടിക്ക് കണ്ടീഷണറായി ഉപയോഗിക്കാം. 20മിനിറ്റോളം തലയില്‍ പുരട്ടിയശേഷം കഴുകി കളയാം.
ലെതര്‍ വൃത്തിയാക്കാന്‍ മുട്ട ഉപയോഗിക്കാം