[]ആവശ്യമുള്ള സാധനങ്ങള്‍
കല്ലുമക്കായ- കാല്‍ കിലോ
മുളക് അരച്ചത് – 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
ഇഞ്ചി
വെളുത്തുള്ളി
പച്ച മുളക് – ഇവ മൂന്നും ഒന്നിച്ച് അരച്ചെടുക്കുക
തൈര് – 1 ടേ.സ്പൂണ്‍
കറിവേപ്പില – ഒരു തണ്ട്
ഉള്ളി അരിഞ്ഞത് – രണ്ട്
വെളിച്ചെണ്ണ- 1 ടീ.സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
കല്ലുമക്കായയ്‌ക്കൊപ്പം മറ്റ് ചേരുവകള്‍ ചേര്‍ത്ത് ഒന്നിച്ച് കുഴച്ചെടുക്കുക. ചേരുവകള്‍ കല്ലുമക്കായയില്‍ നന്നായി പിടിക്കുന്നത് വരെ കുഴക്കണം.
പിന്നീട് ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടായാല്‍ കല്ലുമക്കായ ഇട്ട് ആവശ്യത്തിന് വേവിച്ചെടുക്കുക.