| Thursday, 1st October 2015, 10:18 am

ഗ്രീന്‍ ടീയെ എങ്ങനെ ഷാമ്പു ആക്കി മാറ്റാം?

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രായം കുറച്ചു തോന്നിക്കാനും വണ്ണം കുറയ്ക്കാനും നല്ലതാണ് ഗ്രീന്‍ ടീ. ആരോഗ്യകരമായ പല ഗുണങ്ങളും ഗ്രീന്‍ ടീയ്ക്കുണ്ട്. കുടിയ്ക്കാന്‍ മാത്രമല്ല ഷാമ്പു ആയും ഗ്രീന്‍ ടീ നിങ്ങള്‍ക്ക് ഉപയോഗിക്കാം.

ഗ്രീന്‍ ടീ ബാഗ് എങ്ങനെയാണ് ഷാമ്പു ആക്കി മാറ്റുന്നതെന്ന് അറിയേണ്ടേ?

ഉപയോഗിച്ച ടീബാഗുകള്‍ 200 മില്ലി വെള്ളത്തില്‍ സൂക്ഷിക്കുക.  ആ വെള്ളം 25 മിനിറ്റ് ചൂടാക്കുക.

അതു പുറത്തെടുത്ത് തണുക്കാന്‍ അനുവദിക്കുക.

തണുത്തശേഷം 200മില്ലി സോപ്പുവെള്ളവും ഒരു ടേബിള്‍സ്പൂണ്‍ ഒലിവോയിലും ചേര്‍ക്കുക.

സുഗന്ധം വേണമെന്നുണ്ടെങ്കില്‍ അല്പം റോസ് വാട്ടറോ മറ്റോ ചേര്‍ക്കാം.

ഗ്രീന്‍ ടീ ഷാമ്പു ഉപയോഗിച്ച് മുടി കഴുകുമ്പോള്‍ നിങ്ങള്‍ കണ്ടീഷണര്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല. ഇതില്‍ യാതൊരു കെമിക്കലും അടങ്ങിയിട്ടില്ല. മുടിയില്‍ നന്നായി പുരട്ടിയശേഷം തണുത്ത വെള്ളത്തില്‍ കഴുകാം.

Latest Stories

We use cookies to give you the best possible experience. Learn more